രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

രാജ്യത്തെ രക്തബാങ്കുകളിൽ രക്തത്തിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു . ആഗസ്റ്റ് അഞ്ച് വെള്ളിയാഴ്ച രാവിലെ 8. 30 മുതൽ ഉച്ചക്ക് ഒരുമണിവരെ ബോഷർ രക്തബാങ്കിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്‌

മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാറാമത് രക്തദാന ക്യാമ്പാണിത് . നേരെത്തെ സംഘടിപ്പിച്ച ക്യാമ്പുകളിൽ നൂറിലേറെ യുണിറ്റ് രക്തം ശേഖരിച്ചു കൊടുക്കുവാൻ സാധിച്ചതിൽ അഭിമാനമുണ്ട് എന്നും തുടർന്നുള്ള നാളുകളിലും കൂടുതൽ പ്രദേശങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് റെജി .കെ.തോമസ് പറഞ്ഞു .

മുൻപ് നടത്തിയ ക്യാമ്പുകളിൽ സഹകരിച്ച രക്തദാതാക്കൾ എല്ലാവരും ഈ വരുന്ന ക്യാമ്പിലും സഹകരിക്കണമെന്നും രക്തദാന ക്യാമ്പിൽ പങ്കെടുക്കുന്നവർ 99470923 .79391126 , 9900 9852 എന്ന നമ്പറുകളിൽ വിളിച്ചു മുൻകൂട്ടി റെജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികളായ സമീർ ആനക്കയം , നസീർ പിള്ള എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *