ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾ സൂചിപ്പിക്കുന്നത് നോർത്ത് അൽ ബത്തിനയിലെ തീരത്ത് കുമുലോനിംബസിന്റെ വരാനിരിക്കുന്ന പ്രവാഹമാണ്.

ഒമാനിലെ ന്യൂനമർദ്ദം മൂലമുള്ള മഴയുടെ ആഘാതങ്ങൾ നേരിടാൻ ചുമതലപ്പെടുത്തിയ എമർജൻസി മാനേജ്‌മെന്റിനായുള്ള ഉപസമിതികൾ സാഹചര്യം കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പ് സ്വീകരിച്ചു

ഇന്ത്യയിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ നാളെയും കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ശക്തമായ മുന്നൊരുക്കങ്ങളുമായി രാജ്യം.

ആളുകൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ സ്വീകരിക്കണമെന്നും ഒമാൻ സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചു
മസ്‌കത്ത്, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, വടക്ക്-തെക്ക് ശർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവ്വത നിരകളിലുമായിരിക്കും മഴ ലഭിക്കുക.

ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ മഴ കോരി ചൊരിയും.
മണിക്കൂറിൽ 40-80 കിലോമീറ്ററായിരിക്കും കാറ്റിന്റെ വേഗത. വിവിധ പ്രദേശങ്ങളിൽ 20 മുതൽ 100 മില്ലി മീറ്റർവരെ മഴ ലഭിച്ചേക്കും. ഒമാന്റെ തീരപ്രദേശങ്ങളിൽ ഭൂരിഭാഗം മേഖലകളിലും കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ നാല് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. കടലിൽ പോകരുതെന്നും ആവശ്യമായ മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.


പൊടിപ്പടലങ്ങൾ ഉയരാൻ സാധ്യതയുള്ളിനാൽ ദൂരക്കാഴ്ചയെ ബാധിച്ചേക്കും. ഡ്രൈവർമാർ സുരക്ഷ ഉറപ്പുവരുത്തണം. മഴ സമയങ്ങളിലും മറ്റും നിറഞ്ഞൊഴുകുന്ന വാദികളിൽ ഇറങ്ങരുത്. വാഹനവുമായോ അല്ലാതെയോ വാദി മുറിച്ച് കടക്കരുതെന്നും നിർദ്ദേശം നൽകി.
കാലാവസ്ഥാ മാറ്റങ്ങൾ സംബന്ധിച്ച് വിവരങ്ങൾക്കായും മുന്നറിയിപ്പുകൾ അറിയുന്നതിനും വിവിധ വിഭാഗങ്ങൾ അതാത് സമയങ്ങളിൽ പുറപ്പെടുവിക്കുന്ന ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പിന്തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു.


തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുയോ ഭീതി സൃഷ്ടിക്കുകയോ ചെയ്യരുത്. അവശ്യഘട്ടങ്ങളിൽ സുരക്ഷാ വിഭാഗങ്ങളെ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *