Breaking News

ഒമാനിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചു

നിലവിൽ സുൽത്താനേറ്റിൽ ഉടനീളം ബാധിക്കുന്ന പ്രതികൂല കാലാവസ്ഥ അവസാനിക്കുന്നത് വരെ ഒമാനിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാൻ അതോറിറ്റി തീരുമാനിച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) ഞായറാഴ്ച അറിയിച്ചു.

“കനത്ത മഴ, കവിഞ്ഞൊഴുകുന്ന വാദികൾ , പ്രക്ഷുബ്ധമായ കടൽ എന്നിവ ഉൾപ്പെടെ ഒമാൻ ഇപ്പോൾ കാണുന്ന പ്രതികൂല കാലാവസ്ഥ , കൂടാതെ നിരവധി അപകട റിപ്പോർട്ടുകൾ, സഞ്ചാരികൾ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കാത്തതുമായ കാരണങ്ങൾ കണക്കിലെടുത്ത്, ഒമാനിലെ ഈ പ്രതികൂല കാലാവസ്ഥ അവസാനിക്കുന്നതുവരെ, എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാൻ ഏജൻസി തീരുമാനിച്ചു. ” ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.

എല്ലാവരോടും മുന്നറിയിപ്പുകൾ പാലിക്കാനും അതോറിറ്റിയുടെ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട ആളുകളുമായും സഹകരിക്കേണ്ടതിന്റെ ആവശ്യകതയും ജീവനെ സംരക്ഷിക്കാനും പൊതു സുരക്ഷ നിലനിർത്താനും ഉദ്ദേശിച്ചുള്ള നിർദ്ദേശങ്ങൾ പാലിക്കാനും CDAA അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *