സുൽത്താൻ പെരുന്നാൾ ആശംസകൾ കൈമാറി.

ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മ പുതുക്കി ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാള്‍. സര്‍വ്വ ശക്തന്റെ ഇച്ഛയനുസരിച്ച് ഏക മകനായി ഇസ്മായീലിനെ ബലി നല്‍കാന്‍ സന്നദ്ധത കാണിച്ച ഇബ്രാഹിം നബി. ആ ത്യാഗ സന്നദ്ധത തന്നെയാണ് ബലി പെരുന്നാളിന്റെ ഏറ്റവും വലിയ സന്ദേശം 

 ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ വെള്ളിയാഴ്ച എട്ടര ലക്ഷം വിദേശികൾ അടക്കം 10 ലക്ഷം തീർഥാടകർ പങ്കെടുത്തു. അറഫയിലെ നമീറ പള്ളിയിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ചരിത്രപ്രസിദ്ധമായ അറഫ പ്രഭാഷണത്തെ അനുസ്മരിപ്പിക്കുന്ന ഖുതുബ പ്രഭാഷണത്തോടെയാണ് സംഗമത്തിന് തുടക്കമായത്. സൗദി ഉന്നത പണ്ഡിതസഭ അംഗവും റാബിത്വ സെക്രട്ടറി ജനറലുമായ ഡോ. ഷെയ്ഖ് മുഹമ്മദ് അൽ ഈസ് ഖുതുബ നിർവഹിച്ചു. വിദ്വേഷത്തിലേക്കും വിഭജനത്തിലേക്കും പൊരുത്തക്കേടിലേക്കും നയിക്കുന്ന എല്ലാ കാര്യങ്ങളിൽനിന്നും അകന്നു നിൽക്കണമെന്നും സ്‌നേഹവും അനുകമ്പയും നിലനിൽക്കുന്ന ഇസ്ലാമിക മൂല്യങ്ങൾ മുറുകെ പിടിക്കണമെന്നും അദ്ദേഹം ഖുതുബ പ്രഭാഷണത്തിൽ പറഞ്ഞു.

അതേസമയം, ഹജ് തീർഥാടകർ പുലർച്ചെയോടെ മുസ്ദലിഫയിൽ നിന്നും മിനായിലെത്തും. ഇന്ന് ജംറയിൽ സാത്താൻറെ പ്രതിരൂപത്തിൽ കല്ലെറിയൽ കർമം നിർവഹിക്കും. തുടർന്ന് ബലിയർപ്പണവും തലമുണ്ഡനവും ചെയ്ത ശേഷം പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് വിശ്വാസികൾ കർമങ്ങളുടെ ഭാഗമാകുന്നത്.

ഒമാനിൽ തുടർച്ചയാ യി പെയ്യുന്ന മഴ ആഘോഷ ത്തിന് മങ്ങലേൽപ്പിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നു. കലാവസ്ഥ പ്രതികൂലമായ തിനാൽ ബീച്ചുകളിലും മറ്റും സന്ദർശികുന്നവർ ജാഗ്രതപാ ലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈദ് ഗാഹ് പ്രാർത്ഥനയും വിവിധ പരിപാടികളും ബലി പെരുന്നാൾ ദിനങ്ങളിൽ രാജ്യത്ത് നടക്കുന്നുണ്ട്. മസ്കത്ത് നഗ രസ ഭയു ടെ നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികൾ നാളെ മുതൽ 20വരെ നസീം പാർക്കില്‍ നടക്കും. കുട്ടികൾ ക്കും മുതിർന്നവർക്കും ആസ്വ ദിക്കാൻ കഴിയുന്ന വിധത്തിൽ “ഈദ് ജോയ്’ എന്ന പേരിലാണ് പരിപാടികൾ. നാടകങ്ങൾ, മത്സരങ്ങൾ, കഫേകൾ, ഇലക്ട്രിക് ഗെയിമുകൾ, പ്രദർശനങ്ങൾ, മ്യൂസിക് ഇവന്റു കൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. ,

ഈദ് ദിനത്തിൽ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഹസ്തദാനവും മൂക്ക് മുട്ടിച്ചുള്ള സലാം ചെയ്യലും ഒഴിവാക്കണമെന്നു മതകാര്യ മന്ത്രാലയവും നിർദ്ദേശിച്ചു. 

ഈദ് ദിനത്തിൽ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം . തുമ്മലും ചുമയും ഉൾപ്പെടെയുള്ള കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്ന ആളുകൾ പ്രതിരോധ നടപടികളും ആരോഗ്യകരമായ ശീലങ്ങളും പാലിക്കണം, “തീവ്രമായ ശ്വാസകോശ രോഗലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾ ഈദ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരിക്കുകയും കുടുംബ സന്ദർശനങ്ങളിലും ഒത്തുചേരലുകളിലും പങ്കെടുക്കാതിരിക്കുകയും ചെയ്യുന്നതാണ് നല്ലതെന്നും മന്ത്രാലയം നിർദ്ദേശിച്ചു. അഭിവാദ്യം ചെയ്യുമ്പോൾ ആളുകളെ ആലിംഗനം ചെയ്യരുതെന്ന് MoH പുറപ്പെടുവിച്ച നിർദ്ദേശങ്ങളിൽ പറയുന്നു. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും പുണ്യഭൂമിയിൽ നിന്ന് വരുന്ന തീർത്ഥാടകരെ സന്ദർശിക്കുമ്പോൾ ആരോഗ്യ മുൻകരുതലുകൾ പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് നിർദ്ദേശിക്കുന്നു.

സുൽത്താൻ പെരുന്നാൾ ആശംസകൾ കൈമാറി.

ഈദ് അൽ അദ്ഹയോടനുബന്ധിച്ച് ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും സുൽത്താൻ ഹൈതം ബിൻ താരിക് പെരുന്നാൾ ആശംസകൾ കൈമാറി.

“പ്രിയപ്പെട്ട മാതൃരാജ്യത്തിന്റെ മക്കൾക്കും അതിന്റെ പ്രിയപ്പെട്ട മണ്ണിൽ വസിക്കുന്നവർക്കും എല്ലാ മുസ്ലീങ്ങൾക്കും ഈദ് അൽ-അദ്ഹയുടെ വേളയിൽ അദ്ദേഹത്തിന്റെ മഹിമ സുൽത്താൻ ഹൈതം ബിൻ താരിക് അഭിനന്ദനങ്ങൾ അറിയിക്കുന്നു,” ഒമാൻ വാർത്താ ഏജൻസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *