ഒമാനിൽ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്ന  പെരുന്നാൾ നമസ്കാര സ്ഥലവും സമയങ്ങളും.

നമസ്കാരത്തിന് വരുന്നവർ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക. വുദു എടുത്തിട്ട് വരിക, സ്വന്തമായി മുസല്ല കൊണ്ടുവരിക.

മസ്കറ്റ് സുന്നി സെന്റർ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരം റൂവി മച്ചി മാർക്കറ്റ് മസ്ജിദിൽ രാവിലെ 7 :15 ന് സക്കീർ ഹുസ്സൈൻ ഫൈസി നേതൃത്വം നൽകും

മസ്കറ്റ് സുന്നി സെന്റർ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരം മത്ര താലിബ് മസ്ജിദിൽ രാവിലെ 7 :20 ന്

ഈദ് ഗാഹ് @ വാദികബീര്‍
ഇബ്നു കല്ദൂന്‍ സ്കൂൾ ഗ്രൗണ്ട്

🎙 നേതൃത്വം: ഹാഷിം അംഗടിമുകർ

⏱ സമയം: 6:15 AM

————————————-
📍 Location Map 📍
Ibn Khaldoun School
Muscat
9710 4137
https://maps.app.goo.gl/5PYuMkH76KYiVYP88

(NB: അംഗശുദ്ധിയോടെ നേരത്തെ എത്തിച്ചേരാന്‍ ശ്രമിക്കുക)

ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍, ഒമാന്‍

🕌 ഈദ് ഗാഹ് @ റൂവി
മസ്കത്, അല്‍ കറാമ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൌണ്ട് 🕌

🎙 നേതൃത്വം: ഷെമീര്‍ ചെന്ത്രാപ്പിന്നി

⏱ സമയം: 6:15 AM

📍Location Map 📍

Al Karama Hypermarket Ruwi
3109 Way, Muscat
24 784388
https://maps.app.goo.gl/3dKrBnuWem6z1HBP6

(NB: അംഗശുദ്ധിയോടെ നേരത്തെ എത്തിച്ചേരാന്‍ ശ്രമിക്കുക)

ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍, ഒമാന്‍

ദിശ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ ആറ്​മണിക്ക്​ അസൈബ സഹ്‌വ ടവറിന് പിൻവശത്തുള്ള ടർഫിൽ ഈദ്​ ഗാഹ്​ നടക്കും. ഖത്തറിൽ നിന്നുമുള്ള പ്രമുഖ പണ്ഡിതൻ ഡോ. അബ്‌ദുൽ വാസിഅ്​ നമസ്കാരത്തിന് നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർ വുളു എടുത്ത് വരികയും മുസല്ലയുമായി നമസ്ക്കാര സ്ഥലത്തേക്ക് പ്രവേശിക്കണമെന്നും സംഘാടകർ അറിയിച്ചു. ടർഫിനടുത്ത് പാർക്കിങ്​ സൗകര്യം ലഭ്യമാണ്. 

മസ്കറ്റ് കെഎംസിസി സിനാവ് സമദ് ഏരിയ സംഘടിപ്പിക്കുന്ന ബലിപെരുന്നാൾ നമസ്കാരം ഉസ്താദ് മജീദ് ഫൈസിയുടെ നേതൃത്വത്തിൽ രാവിലെ 7 :30 നു സിനാവ് ലൈബ്രറി ഹാളിൽ നടക്കും.

മസ്കറ്റ് സുന്നി സെന്റർ, കെഎംസിസി കോർണിഷ് ഏരിയയുടെ നെതൃത്വത്തിൽ പെരുന്നാൾ നമസ്കാരം കോർണിഷ് മന്ദിരി മസ്ജിദിൽ രാവിലെ 7 :00 ന്

ദിശ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സുവൈഖ് വിലായത്തിലെ ഖദറ അൽഹിലാൻ സ്​റ്റേഡിയത്തിൽ രാവിയെ ആറിന്​ നടക്കുന്ന ഈദ്​ ഗാഹിന്​ ഹാഫിദ് ജുനൈസ്​ വണ്ടൂർ നേതൃത്വം നൽകും.

ദിശ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജഅ്​ലാൻ ബനി ബൂആലിയിലെ ആൽഹരീബ്​ ഗ്രൗണ്ടിൽ രാവിലെ 6.30ന്​ നടക്കുന്ന പ്രാർഥനക്ക്​ താജുദ്ദീൻ അസ്ഹരി പെരുമ്പാവൂരും നേതൃത്വം നൽകും. .

സലാല കേരള സുന്നി സെന്റർ നേതൃത്വത്തിൽ സലാല മസ്ജിദുൽ ഹിബറിൽ നടക്കുന്ന ബലിപെരുന്നാൾ പ്രാർഥനക്ക് പ്രമുഖ പണ്ഡിതൻ​ സിംസാറുൽ ഹഖ് ഹുദവി നേതൃത്വം നൽകും

ദിശ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മുസന്ന ഷൂ പാർക്കിന്​ പിൻവശത്ത്​ നടകുന്ന ഈദ്​ഗാഹിന്​ അസീസ്​ വയനാട്​ നേതൃത്വം നൽകും. സമയം രാവിലെ ആറ്​.

ഇന്ത്യൻ ഇസ്​ലാഹി സെന്‍റർ ഒമാന്‍റെ ആഭിമുഖ്യത്തിൽ രാവിലെ 6.15ന്​ സുവൈഖിലെ ഫുഡ്​സ്​ കോമ്പൗണ്ടിൽ നടക്കുന്ന ബലിപെരുന്നാൾ പ്രാർഥനക്ക്​ നൗഷാദ്​ സ്വലാഹി പെരുമ്പാവൂർ നേതൃത്വം നൽകും

റുസ്താഖ് സൂഖ് പരിസരത്തു രാവിലെ 6 മണിക്ക്​ ബലിപെരുന്നാൾ പ്രാർഥനക്ക്​ സുബൈർ ഫൈസി തോട്ടക്കൽ നേതൃത്വം നൽകും

റുസ്താഖ് ബി പി യിലുള്ള നാദി ഓഡിറ്റോറിയത്തിൽ നടക്കുന്ന ബലിപെരുന്നാൾ രാവിലെ 6 :45 നു ആരംഭിക്കും.

റുസ്താഖ് ലുലുവിനു സമീപമുള്ള മസ്ജിദിൽ നടക്കുന്ന ബലിപെരുന്നാൾ രാവിലെ 7:30 നു ആരംഭിക്കും.

നിസ്‌വ സുന്നി സെന്റർ സംഘടിപ്പിക്കുന്ന പെരുന്നാൾ നിസ്കാരം സീലാൻഡ് ഹോട്ടലിനു പുറകുവശത്തുള്ള മസ്ജിദിൽ കൃത്യം 6 മണിക്ക് ആരംഭിക്കും.

തർമത്ത് സുന്നി സെൻ്റർ ബലിപെരുന്നാൾ നമസ്കാരം തർമത്ത് മിസ്ബഹുൽ അനാം മദ്രസ്സയിൽ വച്ച് കൃത്യം 7 മണിക്ക് നടക്കും. അബ്ദുൽ അസീസ് ബാഖവി നേതൃത്വം നൽകും. നിസ്കാരത്തിന് ശേഷം ഉദ് ഹിയത് കർമവും ഉണ്ടായിരിക്കും

ദാർസൈറ്റ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ദാർസൈറ്റ് മസ്ജിദ് ബലിപെരുന്നാൾ നമസ്കാരം രാവിലെ 6.12 ന്

കാബൂറ KMCC സംഘടിപ്പിക്കുന്ന പെരുന്നാൾ നിസ്കാരം 6.15ന് കാബൂറ ടൗൺ ചെറിയ പള്ളിയിൽ അബ്ദുലത്തീഫ് ജീനാനി കടയ്ക്കൽ നേതൃത്വം നൽകും

ഹുബ്ബ്‌ റസൂൽ മസ്കറ്റ് നേതൃത്വത്തിൽ അൽ ഹൈൽ മസ്ജിദ് ഉസ്മാൻ ഇബ്ൻ അഫ്ഫാൻ ബലിപെരുന്നാൾ നമസ്കാരം രാവിലെ 8 മണിക്ക്. നിസ്കാരത്തിന് ശേഷം ഉദ് ഹിയത് കർമവും ഉണ്ടായിരിക്കും

സുന്നി യുവജന സംഘം സീബ് കമ്മറ്റി നേതൃത്വത്തിൽ സീബ് ഉമർ ഇബ്ൻ ഖത്താബ് മസ്ജിദിൽ (ബാങ്ക് മസ്ക്കറ്റിനു എതിർവശം ) ബലിപെരുന്നാൾ നമസ്കാരം രാവിലെ 8 മണിക്ക്.

അൽ ഹൈൽ മസ്ജിദ് അൽ ഉമൈറിൽ (അൽ ഹൈൽ ഓൾഡ് താജ് ബർഗറിന് സമീപം ) ബലിപെരുന്നാൾ നമസ്കാരം രാവിലെ 7 :30 ന്. നേതൃത്വം റഷീദ് ബാഖവി (ഇസ്‌ലാമിക് സെന്റർ റുസൈൽ )

അയ് ഡി സി & കെഎംസിസി അൽ അമിറാത് നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരം അൽ അമിറാത് വാദി ഹത്തതു സൂഖിൽ ഉള്ള വാരിസ് ഇബ്നു കഅബ് മസ്ജിദിൽ രാവിലെ 7 :00 ന്

Leave a Reply

Your email address will not be published. Required fields are marked *