‘ലബൈക്കളളാഹുമ്മ ലബൈക്…’ തക്ബീര്‍ ധ്വനി മുഴക്കി ഹജ് തീര്‍ത്ഥാടകര്‍ മിന താഴ്‌വരയില്‍. തെരഞ്ഞെടുത്ത 60,000 ആഭ്യന്തര തീര്‍ത്ഥാടകരില്‍ ഭൂരിപക്ഷവും മിനയിലെത്തി. ഹജിന്റെ സുപ്രധാന കര്‍മമായ അറഫാ സംഗമത്തില്‍ ഇന്ന് വിശ്വാസികള്‍ പങ്കെടുക്കും. മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളില്‍ വരുന്ന നാലുനാള്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയോടെയാണ് ഹജ് കര്‍മങ്ങള്‍ക്കുളള ഒരുക്കങ്ങള്‍ സൗദി ഭരണകൂടം പൂര്‍ത്തിയാക്കിയിട്ടുളളത്.
പുണ്യസ്ഥലങ്ങളില്‍ പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. അതികഠിനമായ അന്തരീക്ഷ താപമാണ് പുണ്യ നഗരങ്ങളില്‍ അനുഭവപ്പെടുന്നത്. അന്തരീക്ഷ താപം 45 ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.