പ്രവാസികൾക്ക് ഇന്ത്യൻ അംബാസഡറെ നേരിൽ കണ്ടു പരാതികൾ അറിയിക്കാവുന്ന , എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച ഇന്ത്യൻ എംബസ്സി നടത്തി വരുന്ന ഓപ്പൺ ഹൌസ് ഈ വരുന്ന വെള്ളിയാഴ്ച  ജൂണ്‍ 24ന് നടക്കും. ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് സംബന്ധിക്കും.

എംബസി അങ്കണത്തില്‍ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപണ്‍ ഹൗസ് വൈകീട്ട് നാലുവരെ തുടരും. മുന്‍കൂട്ടി അനുമതി നേടാതെയും പരാതി സമര്‍പ്പിക്കാം.നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 92822270 എന്നനമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഓപണ്‍ ഹൗസ് സമയത്ത് വിളിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *