തെക്കൻ ഒമാനിലെ ശരത്കാലം താരതമ്യേന നല്ലതായിരിക്കുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സുൽത്താനേറ്റിലെ മേഘ രൂപീകരണത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കി.
അപ്‌ഡേറ്റ് അനുസരിച്ച്, അടുത്ത മൂന്ന് ദിവസത്തേക്ക് ഒമാനിൽ മഴ അനുഭവപ്പെടും. നോർത്ത്, സൗത്ത് അൽ ബത്തിന, അൽ ദഖിലിയ, അൽ ദാഹിറ, നോർത്ത്, സൗത്ത് അൽ ഷർഖിയ എന്നീ ഗവർണറേറ്റുകളിൽ മഴ പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് കൂട്ടിച്ചേർത്തു. മസ്‌കറ്റ്, മുസന്ദം ഗവർണറേറ്റുകളിലും മഴ ലഭിച്ചേക്കും.
തെക്കൻ ഒമാനിൽ ശരത്കാലം പ്രത്യേകിച്ച് ന്യൂനമർദങ്ങളോ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളോ ഇല്ലെങ്കിൽ താരതമ്യേന നല്ലതായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് സൂചിപ്പിച്ചു,
അല് ഹാജർ പർവത നിരകളിൽ സജീവമായ താഴോട്ടുള്ള കാറ്റിനൊപ്പം ഇടിമിന്നലിനും സാധ്യത ഉള്ളതായി ഒമാൻ മറ്റ് ട്വിട്ടെറിൽ പറയുന്നു.
ദോഫാർ ഗവർണറേറ്റിന്റെ തീരങ്ങളിലും പർവതങ്ങളിലും ശരത്കാല മേഘങ്ങളുടെ (താഴ്ന്ന മേഘങ്ങളും മൂടൽമഞ്ഞും) പ്രവർത്തനം ഉണ്ടായേക്കും, ചാറ്റൽ മഴ പെയ്യാനുള്ള സാധ്യതയും ഉണ്ട്, ചിലപ്പോൾ ഒറ്റപ്പെട്ട മഴയും ഉണ്ടാകാം.