ആർക്കെല്ലാം നികുതി ഏര്‍പ്പെടുത്തുമെന്നും എന്ന് മുതലാണെന്നും വ്യക്തമാക്കിയിട്ടില്ല
രാജ്യത്തെ ഉയർന്ന വരുമാനക്കാരിൽ നിന്ന് ആദായ നികുതി ഈടാക്കുന്നതിനെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണെന്ന് ധനകാര്യ മന്ത്രി സുൽത്താൻ സലീം അൽ ഹബ്‌സി പറഞ്ഞു. 2021ലെ പൊതുബജറ്റ് അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പൊതുവരുമാനം 29 ശതമാനം വർധിച്ചതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, വരുമാന നികുതി എന്ന് മുതലാണ് പ്രാബല്യത്തിൽ വരിക എന്നതിനെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല. ഉയർന്ന വരുമാനമുള്ളവർക്ക് ആദായനികുതി ചുമത്തുന്നതിനെ പറ്റി 2020 നവംബറിൽ ആയിരുന്നു ആദ്യ ചർച്ച നടന്നിരുന്നത്.
2020-2024 ഇടക്കാല സാമ്പത്തിക പദ്ധതിയിൽ ഉയർന്ന വരുമാനമുള്ളവരിൽനിന്ന് ആദായ നികുതി ചുമത്താൻ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു മന്ത്രാലയം അന്ന് അറിയിച്ചത്. എന്നാൽ, തുടർന്നുവന്ന കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തുടർ നടപടികളുണ്ടായില്ല.
ഉടൻ വരുമാന നികുതി ഏർപ്പെടുത്തില്ലെന്നും ആ സാഹചര്യത്തിൽ മന്ത്രാലയം അറിയിക്കുകയായിരുന്നു. കുറഞ്ഞ എണ്ണ വില കാരണം സമ്പദ്വ്യവസ്ഥയെ ബാധിക്കുകയും ചെയ്തു. എന്നാൽ നിലവിൽ മെച്ചപ്പെട്ട സാഹചര്യമാണുള്ളതെന്നും ധനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു.