ഒമാനിൽ മുഴുവൻ കോവിഡ്നിയന്ത്രണങ്ങളും ഒഴിവാക്കി

ഒമാനിലെ സുപ്രീം കമ്മിറ്റിയുടെ ആണ് പുതിയ തീരുമാനം

ഇനി മാസ്കും വേണ്ട

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഒമാനിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാസ്ക് ധരിക്കൽ, അകലം പാലിക്കൽ, ആരാധനാലയങ്ങൾ, മാളുകൾ,പാർക്കുകൾ ബീച്ചുകൾ തുടങ്ങിയ ഇടങ്ങളിലെ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള കർശന നിയന്ത്രങ്ങളെല്ലാം ഇതോടെ അവസാനിച്ചിരിക്കുകയാണ്.

സമ്പൂർണ്ണ ലോക് ഡൗൺ, എയർപ്പോർട്ട് അടച്ചിടൽ, സ്കൂളുകൾ അടച്ചിടൽ, വിദേശയാത്രാ നിരോധനം തുടങ്ങി കഴിഞ്ഞ രണ്ട് വർഷമായി അതീവ ജാഗ്രതയോടെ കർശനമായി നടപ്പിലാക്കിയ നിയന്ത്രണത്തിന്റെയും നിയന്ത്രണങ്ങളോട് ജനങ്ങളുടെ സഹകരണത്തിന്റെയും വിജയമാണ് പുതിയ തീരുമാനം.

ലോകമാകെ അഭിമുഖീകരിച്ച ഭീതിതമായ സാഹചര്യത്തിൽ നിന്നുള്ള സമ്പൂർണ മോചനം എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം പ്രയാണം നടത്താൻ ഒമാൻ ഭരണകൂടം നടത്തിയ തീവ്ര ശ്രമങ്ങളുടെ വിജയ പ്രാപ്തി കൂടിയാണ് നിയന്ത്രണം എടുത്തു കളഞ്ഞു എന്ന പുതിയ പ്രഖ്യാപനം

പൊതു ഇടങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക്  ഇനി മുതൽ ഒമാനിൽ  ആവശ്യമില്ല.

*രാജ്യത്ത് കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും സുപ്രീം കമ്മിറ്റി എടുത്തു കളഞ്ഞു.  ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ്  സുപ്രീം കമ്മിറ്റി ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.

അതേ സമയം എല്ലാവരും കോവിനെതിരെയുള്ള മുൻകരുതൽ നൽപടികൾ  സ്വീകരിക്കേണ്ടതാണെന്ന് നിർദ്ദേശിച്ചു.  പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ ആളുകൾ വീട്ടിൽ തന്നെ കഴിയണം. കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായാൽ മാസ്‌ക് ധരിക്കുകയും വേണം. പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ എന്നിവർ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും സുപ്രീം  കമ്മിറ്റി അഭ്യർഥിച്ചു. പൗരന്മാരും താമസക്കാരും ബൂസ്റ്റർ ഡോസുകൾ എടുക്കാൻ തയ്യാറാകണമെന്നും സപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *