ജൂൺ മൂന്നിന് വരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായ ശക്തമായ താക്കീതു ആകുമെന്ന് മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് പ്രസിഡണ്ട് റെജി .കെ.തോമസ് പറഞ്ഞു . തൃക്കാക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയുകയിരുന്നു അദ്ദേഹം .

കഴിഞ്ഞ കുറെ വർഷങ്ങൾ ആയി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കിഴിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് കയ്യും കണക്കുമില്ല . അതിരൂക്ഷമായ വിലക്കയറ്റം , തൊഴിലില്ലായ്മ , മഴക്കെടുതി , വരൾച്ച , കെ.എസ്.ആർ.ടി.സി , കെ.എസ് .ഇ .ബി തുടങ്ങിയ പൊതുമേഖലാ സ്ഥാപങ്ങളിലെ കെടു കാര്യസ്ഥത ഇവയെല്ലാം മറച്ചു പിടിക്കാൻ ജനങ്ങളെ ഭിന്നിപ്പിക്കുക്ക എന്ന തന്ത്രമാണ് കഴിഞ്ഞ കാലങ്ങളിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ചെയുന്നത്.

ജനകീയ പ്രശ്നങ്ങൾ ചർച്ച ആകാതിരിക്കാൻ വിവാദങ്ങൾ ഉണ്ടാക്കി പുകമറ സൃഷ്ടിക്കുന്ന നരേന്ദ്ര മോദിയുടെയും , പിണറായി വിജന്റെയും ഒത്തുതീർപ്പു രാഷ്ട്രീയത്തിന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ അന്ത്യമാകുമെന്നും റെജി .കെ.തോമസ് പറഞ്ഞു . തൃക്കാക്കര മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസിനെ വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി .

തൃക്കാക്കര മണ്ഡലത്തിൽ വോട്ടുള്ള പ്രവാസികൾക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാൻ വിമാന ടിക്കറ്റ് ഉൾപ്പടെയുള്ള സഹായങ്ങൾ ചെയ്തു കൊടുക്കുവാനും , തൃക്കാക്കര മണ്ഡലത്തിൽ കുടുംബ – വ്യക്തി ബന്ധങ്ങൾ ഉള്ള എല്ലാ എം.പി.സി.സി ഭാരവാഹികളും ആ വോട്ടുകൾ മുഴുവൻ യു.ഡിഎഫ് സ്ഥാനാർത്ഥിയുടെ വൻ വിജയത്തിനായി ഉറപ്പാക്കുവാനും ശ്രമിക്കുമെന്നും യോഗം തീരുമാനിച്ചു .

ഇനിയുള്ള ദിവസങ്ങളിൽ വാട്സാപ്പ് ഗ്രൂപ്പുകൾ സാമൂഹിക മാധ്യമങ്ങൾ എന്നിവ വഴി പ്രചാരണം ശക്തമാക്കുവാനും തീരുമാനിച്ചു . സെക്രട്ടറി സമീർ ആനക്കയം. വൈസ് പ്രസിഡന്റ് , നസീർ പിള്ള, അനൂപ് നാരയൺ, വനിതാ വിഭാഗം പ്രസിഡന്റ്. ബീനാ രാധാകൃഷ്ണൻ , മണികണ്ഠൻ, ഷിബു, നിഹാദ്, സക്കീർ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *