വിശുദ്ധ റമദാനോടനുബന്ധിച്ച് KMCC മബേല ഏരിയ കമ്മറ്റി പ്രവർത്തകർക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഖുർആൻ ക്വിസ് പുരോഗമിക്കുന്നു.

റമദാനിലെ എല്ലാ ദിവസവും KMCC പ്രവർത്തകർക്ക് വേണ്ടി വാട്സ്ആപ്പ് ഗ്രൂപ്പിൽ നടത്തുന്ന മത്സരത്തിൽ നിന്നും വിജയി കളാവുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും. ഓരോ ദിവസവും ചോദിക്കുന്ന ചോദ്യങ്ങളുടെ ശെരി ഉത്തരങ്ങളുടെ അടിസ്ഥാനത്തിലുള്ള പോയിൻ്റ് നിലയിൽ നിന്നും അവസാന വിജയിയെ കണ്ടെത്തും.

ഒന്നാം സമ്മാനമായ സ്മാർട് ഫോൺ സ്പോൺസർ ചെയ്തിരിക്കുന്നത് അല് ജ ദീഡ് എക്സ്ചേഞ്ച് ആണ്. രണ്ടാം സമ്മാനം ഫാൽക്കൻ അറേബ്യ നൽകുന്ന വാച്ചും മൂന്നാം സമ്മാനമായ ഡിന്നർ സെറ്റ് AHT ബേക്കറി & സ്വീട്സ് ആണ് സ്പോൺസർ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *