മസ്കറ്റ് കെഎംസിസി സിനാവ് സമദ് ഏരിയ കമ്മറ്റിക്ക് പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പുതിയ കമ്മറ്റി നിലവിൽ വന്നു.
25/3 ന് സിനാവ് കെഎംസിസി ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന ജനറൽ ബോഡിയിൽ പ്രസിഡന്റ് മുഹമ്മദലി പാപ്പിനിശ്ശേരി അധ്യക്ഷത വഹിച്ചു ഉപദേശക സമിതി ചെയർമാൻ ഇമ്പിച്ചാലി ഉസ്താദ് ഉത്ഘാടനം നിർവഹിച്ചു.
കേന്ദ്ര കമ്മറ്റി പ്രധിനിധികളായി റിട്ടേണിംഗ് ഓഫീസർ നൗഷാദ് സാഹിബ് കാക്കേരിയും കുഞ്ഞമ്മദ് സാഹിബും യോഗം നിയന്ദ്രിച്ചു.
ഉപദേശക സമിതി ചെയർമാൻ ഷമീർ പച്ചായി
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.
ഹമീദ് സാഹിബ് തിരൂർ, മജീദ് ഫൈസി പാവണ്ണ എന്നിവർ ആശംസ പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി മൻസൂർ അലി പച്ചായി പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
പുതിയ കമ്മറ്റി പ്രസിഡന്റ് ആയി മുഹമ്മദലി പാപ്പിനിശ്ശേരിയെയും ജനറൽ സെക്രട്ടറി ആയി മൻസൂർ അലി പച്ചായിയെയും ട്രഷറർ ആയി റിവാസ് പൊന്നാനി യെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ.( വൈസ് പ്രസിഡന്റുമാർ )സുദീർ കൊല്ലം,സലീം കൊടുങ്ങല്ലൂർ, മജീദ് ഫൈസി പാവണ്ണ , മുത്തലിബ് തളിപ്പറമ്പ് (ജോയിന്റ് സെക്രട്ടറി ) സിറാജ് വാണിമേൽ, ഫിറോസ് ബാബിൽ, ഹാരിസ് മഹൂത്ത്, ഷഫീഖ് കല്ലോത്ര.
ഹരിത സാന്ത്വനം ചെയർമാൻ. സുദീർ മാമൂറ
കോർഡിനേറ്റർ. നാസർ
ഉപദേശക സമിതി ചെയർമാൻ ഇമ്പിച്ചാലി ഉസ്താദ്.
അംഗങ്ങൾ.
ഷാഹുൽ ഹമീദ് തിരൂർ, അബൂബക്കർ ഹാജി, മഹമൂദ് ഹാജി, ഷമീർ പച്ചയി.
മൻസൂർ അലി പച്ചയി സ്വാഗതം പറഞ്ഞ യോഗത്തിൽ റിവാസ് പൊന്നാനി നന്ദി പറഞ്ഞു.