ബദര്‍ അല്‍ സമ പോളിക്ലിനിക് ഫലജും, ലിവ കെ.എം.സി.സിയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളുമായി 300 ലധികം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
സൗജന്യ പ്രഷര്‍, ഷുഗര്‍ ചെക്കപ്പും നടത്തി. വിവിധ വിഭാഗങ്ങളിലെ പ്രഗത്ഭ ഡോക്ടര്‍മാരായ സോമനാഥ്, സ്വാതി, രവീന്ദ്ര, മുഹമ്മദ് ഇഖ്ബാല്‍ അന്‍വര്‍ തുടങ്ങിയവര്‍ രോഗികളെ പരിശോധിച്ചു.
ബദര്‍ അല്‍ സമ ഫലജ് ബ്രാഞ്ച് ഹെഡ് വിപിന്‍ കെ ചന്ദ്രന്‍, മാര്‍ക്കറ്റിംഗ് ഇന്‍ ചാര്‍ജ്ജ് ജോണി, ലിവ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് എം.കെ, ജനറല്‍ സെക്രട്ടറി കെ.എം.നൗഷാദ്, ട്രഷറര്‍ അനസ് കീലത്ത്, ശഹീല്‍ സി, ഇല്ല്യാസ് പി.പി, അസ്മിദ്, ഫൈസല്‍, റഫീഖ്. പി, നാസര്‍ പി.കെ, ബദര്‍ അല്‍ സമ ജീവനക്കാരായ ലിനീഷ്, ജിന്‍സ്, രമേഷന്‍, ബസ്മ, മാജിദ് അബ്ദുള്ള സാലി, റിയാസ്, സിനി, സൈനോ, ശാഹുല്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.