മബേല കെഎംസിസി യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സലീം അന്നാര (പ്രസിഡന്റ്, ആഷിഫ് കുറ്റ്യാടി (ജന. സെക്രട്ടറി), അൻസുദ്ധീൻ കുറ്റ്യാടി (ട്രഷറർ), ലക്കി അഷ്റഫ്, അസ്ലം ചീക്കോന്ന്, അറഫാത്ത് സക്കാത്ത് വീട്ടിൽ, സാജിർ കുറ്റ്യാടി (വൈസ് പ്രസി.), ശാക്കിർ പുത്തൻചിറ, റംഷാദ് താമരശ്ശേരി, അഫ്സൽ ഇരിട്ടി, മൻസൂർ തിരൂർ (ജോ. സെക്ര) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഇസ്മായിൽ പുന്നോളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഖമറുദ്ധീൻ പൊന്നാനി പ്രാർത്ഥനയും ഇബ്രാഹിം ഒറ്റപ്പാലം റിപ്പോർട്ടും അവതരിപ്പിച്ചു.
സയ്യിദ് ഏ.കെ.കെ തങ്ങൾ ഉപസംഹാര പ്രസംഗവും സലീം അന്നാര നന്ദി പ്രകാശനവും നടത്തി. റിട്ടേണിംഗ് ഓഫീസർമാരായ അഷ്റഫ് നാദാപുരം, സക്കരിയ തളിപ്പറമ്പ് എന്നിവർ യോഗം നിയന്ത്രിച്ചു.