കൊവിഡ്-19 പാൻഡെമിക് കൈകാര്യം ചെയ്യുന്നതിൽ ഒമാൻ “അത്ഭുതകരമായി വിജയിച്ച” മാതൃകയാണെന്ന് ഇന്ത്യയുടെ മുൻ വിദേശകാര്യ മന്ത്രിയും കോൺഗ്രസ് എംപിയുമായ ഡോ. ശശി തരൂർ പറഞ്ഞു. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് തരൂർ ഒമാന്റെ ആരോഗ്യ സേവനങ്ങളെ പ്രശംസിച്ചത്.

ശശി തരൂർ എം.പി യുമായും പി കെ ബഷീർ എംഎൽഎ യുമായും ഒമാൻ ആരോഗ്യ മന്ത്രി കൂടി കാഴ്ച നടത്തി .മസ്‌കറ്റിലെ ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ 20-ാം വാർഷികാഘോഷത്തിൽ സംസാരിക്കാൻ ഒമാൻ സന്ദർശനത്തിനെത്തിയതായിരുന്നു ഇരുവരും.

മസ്‌കറ്റിലെ ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ 20-ാം വാർഷികാഘോഷത്തിൽ സംസാരിക്കാൻ ഒമാൻ സന്ദർശനത്തിനെത്തിയതായിരുന്നു തരൂർ. പാൻഡെമിക് കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സൈദിയുടെ ശ്രമങ്ങളെയും തരൂർ അഭിനന്ദിച്ചു.

“തന്റെ രാജ്യത്ത് പൊതുജനാരോഗ്യ സേവനങ്ങളിൽ നാടകീയമായ വിപുലീകരണത്തിന് നേതൃത്വം നൽകുകയും യു‌എസ്‌എയേക്കാൾ മികച്ച ഡോക്ടർ-രോഗി അനുപാതം കൈവരിക്കുകയും ചെയ്‌ത ഒമാൻ ആരോഗ്യമന്ത്രി അഹമ്മദ് അൽ സഈദിയെ കണ്ടുമുട്ടുന്നത് ആസ്വദിച്ചു. കോവിഡ് -19 പാൻഡെമിക് കൈകാര്യം ചെയ്യുന്നതിൽ ഒമാൻ ശ്രദ്ധേയമായ വിജയ മാതൃകയാണ്, ”തരൂർ പറഞ്ഞു.

Enjoyed meeting HE Ahmed Al-Saeedi, Oman’s Minister of Health, who has presided over a dramatic expansion in public health services in his country and achieved a doctor: patient ratio better than the USA’s. Oman has been a remarkably successful model in handling the Covid pandemic.

Leave a Reply

Your email address will not be published. Required fields are marked *