72 മണിക്കൂറിനിടെ 6146 രോഗികൾ, 14 മരണം

ഒമാനിൽ കോവിഡ് രോഗികളും മരണവും കൂടുന്നു.

ആരോഗ്യ വകുപ്പ് പുറത്തു വിട്ട പുതിയ കണക്ക് പ്രകാരം 6146 രോഗ ബാധയും 14 മരണവും കഴിഞ്ഞ 3 ദിവസത്തിനിടെ രേഖപ്പെടുത്തുന്നു.2524,1538,2084 എന്നിങ്ങനെ ആണ് വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിലെ രോഗ ബാധിതർ.

കഴിഞ്ഞ ദിവസങ്ങളിൽ 87 പേർ ആശുപത്രിയിൽ എത്തി. ഇതോടെ വിവിധ ആശുപത്രിയിൽ ഉള്ളവരുടെ എണ്ണം 60 തീവ്രപരിചരണ വിഭാഗത്തിൽ ഉള്ളവർ ഉൾപ്പെടെ 373 ആയി.

Leave a Reply

Your email address will not be published. Required fields are marked *