*ഒമാനിൽ കോവിഡ് രോഗികളിൽ നേരിയ ക
ുറവ് രേഖപ്പെടുത്തി എങ്കിലും 5 പേർ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു രോഗികൾ കുറഞ്ഞു എങ്കിലും മരണവും ആശുപത്രിയിൽ എത്തുന്നവരും കൂടുകയാണ്. 24 മണിക്കൂറിനിടെ 1998 പേരാണ് പോസിറ്റീവ് ആയത്.ഇതോടെ ഒമാനിൽ ആകെ രോഗികൾ 4158 മരണം ഉൾപ്പെടെ 346041 ആയി.* *വാക്സിൻ എടുക്കാത്തവരിലാണ് രോഗ ബാധ കൂടുതൽ എന്നും മരണപ്പെട്ടത് ഭൂരിഭാഗവും വാക്സിൻ എടുക്കാത്തവർ ആണെന്നും കണക്കുകൾ പറയുന്നു.ഒരു ഡോസ് വാക്സിൻ എടുത്തവരിൽ 7.5% ആണ് മരണ നിരക്കെങ്കിൽ രണ്ടു ഡോസ് എടുത്തവരിൽ ഇത് 2.5% മാത്രം ആണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗജന്യ വാക്സിൻ ഊർജിതമായി നടക്കുന്നുണ്ട്*