പ്രവാസികളുടെ തൊഴിൽ കരാറുകൾക്കുള്ള രജിസ്ട്രേഷൻ കാലാവധി 2022 ഓഗസ്റ്റ് 31 വരെ നീട്ടിയതായി തൊഴിൽ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു
ഒമാനിൽ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടി
ഒമാനില്‍ തൊഴിലുടമകള്‍ക്ക് തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി നല്കി .കഴിഞ്ഞദിവസം തൊഴില്‍ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കുകയായിരുന്നു.
വ്യവസായ സ്ഥാപന ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകളുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചിരുന്ന സമയപരിധി 2022 ജനുവരി 31 വരെ നീട്ടിയതായാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നല്കിയ ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നത്. നേരത്തെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഡിസംബര്‍ 31 വരെയായിരുന്നു തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയ്യതി.
തൊഴിൽ കരാർ രജിസ്റ്റർ ചെയ്യുന്നതിന്നുള്ള നടപടി ക്രമങ്ങൾ
തൊഴിലുടമയോ തൊഴിലാളിയോ ആർ.ഒ.പിയുടെ സിവിൽ സെന്ററിലെത്തി പി.കെ.ഐ (ആറക്ക നമ്പർ) രജിസ്റ്റർ ചെയ്യുക.
ഈ നമ്പറും തൊഴിലുടമയുടെ പി.കെ.ഐ നമ്പറും ഉപയോഗിച്ച് കമ്പനികളാണ് കരാർ മിനിസ്ട്രി ഓഫ് മാൻ പവർ ഒമാന്റെ ഔദ്യോഗിക വെബ്സൈറ്റായ www.mol.gov.omൽ രജിസ്റ്റർ ചേയ്യേണ്ടത്. ഏതെങ്കിലും സനദ്സെന്റർ മുഖേനയോ കാർഡ് റീഡർ ഉള്ള കമ്പ്യൂട്ടർ മുഖേനയോ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യാൻ സാധിക്കും.
തൊഴിലുടമ മേൽപറഞ്ഞ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് തൊഴിലാളിയുടെ വിവരങ്ങൾ നൽകാം. ശമ്പളം, തൊഴിൽ സമയം, വാർഷിക അവധി, അടിസ്ഥാന ശമ്പളം, മുഴുവൻ സാലറി, മറ്റ് അലവൻസുകൾ എന്നിവ സമർപ്പിക്കണം. ഇതിന് ശേഷം ആറക്ക പിൻനമ്പർ എടുത്തിട്ടുള്ള റസിഡന്റ് കാർഡ് വഴി തൊഴിലാളിയുടെ സിവിൽ ഐ.ഡി ഉപയോഗിച്ച് മാത്രമേ ഈ തൊഴിൽ കരാറിന് അംഗീകാരം നൽകാൻ കഴിയുകയുള്ളൂ.