ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു .24 മണിക്കൂറിനിടയിൽ ഒരു മരണം ; 59 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു…
ഒമാനിൽ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ 24 മണിക്കൂറിൽ 2,079 പുതിയ കേസുകളും ഒരു മരണവും കൂടി റിപ്പോർട്ട് ചെയ്തു. 4,130 മരണങ്ങൾ ഉൾപ്പെടെ സുൽത്താനേറ്റിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഇപ്പോൾ 326,164 ആയി.ഒമാനിൽ ഉടനീളമുള്ള ആശുപത്രികളിൽ കഴിഞ്ഞ 24 മണിക്കൂറിൽ 59 രോഗികളെ പ്രവേശിപ്പിച്ചു, തീവ്രപരിചരണ വിഭാഗങ്ങളിലെ (ഐസിയു) 26 പേർ ഉൾപ്പെടെ മൊത്തം ആശുപത്രിയിൽ ഉള്ളവരുടെ എണ്ണം 199 ആണ്.