1647 കേസുകൾ, ഒരു മരണം, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവർ ഇരുന്നൂറിലേക്ക്

*ഒമാനിൽ 24 മണിക്കൂറിനിടെ 1647 പുതിയ കോവിഡ് രോഗികളും ഒരു മരണവും റിപ്പോർട്ട്‌ ചെയ്തു. ഇതോടെ ഒമാനിൽ ആകെ രോഗികൾ 4129 മരണം ഉൾപ്പെടെ 324085 ആയി.66 പേരാണ് കഴിഞ്ഞ ദിവസം മാത്രം ആശുപത്രിയിൽ എത്തിയത്. ഇതോടെ ആശുപത്രിയിൽ ഉള്ളവർ 22 I C U ഉൾപ്പെടെ 194 ആയി.രോഗമുക്തി നിരക്ക് 94.5% ആയി കുറഞ്ഞു.* *രാജ്യത്ത് റിപ്പോർട്ട്‌ ചെയ്യുന്ന രോഗികൾ 99% ഓമിക്രോൺ മൂലമാണെന്ന് ആരോഗ്യ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.ഇതിന് അതിതീവ്ര വ്യാപന ശേഷിയുള്ളതിനാൽ വരും ദിവസങ്ങളിൽ രോഗ ബാധിതർ വർധിക്കാൻ സാധ്യത ഉണ്ട്. രണ്ട് ആഴ്ച നിയന്ത്രണം പ്രഖ്യാപിച്ചതോടെ വ്യാപനതോത് തടയാൻ കഴിയുമെന്ന വിലയിരുത്തലിൽ ആണ് അധികൃതർ.*

Leave a Reply

Your email address will not be published. Required fields are marked *