ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 14 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്തു. രണ്ട് കൊവിഡ് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 305357 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 300355 പേര്‍ രോഗമുക്തരാവുകയും 4116 പേര്‍ മരണപ്പെടുകയും ചെയ്തു. 98.4 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി എട്ട് പേരും ഐ.സി.യുവില്‍ ഒരാളും ചികിത്സയില്‍ കഴിയുന്നുണ്ട്. കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തേര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.