കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 60 പുതിയ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഒമാനിൽ പുതിയ അണുബാധകൾ വർദ്ധിക്കുന്നു.
എന്നിരുന്നാലും, മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ലങ്കിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മു ൻകരുതൽ നടപടികൾ പാലിക്കണമെന്നും ആരോഗ്യ അധികൃതർ അഭ്യർത്ഥിച്ചു

ഒമാനിൽ പുതിയ കൊറോണ വൈറസ് വകഭേദമായ ഒമിക്‌റോണിന്റെ രണ്ട് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, അതേസമയം 12 വൈറസ് കേസുകളും ഉണ്ടെന്ന് സംശയിക്കുന്നു,ഇതേ തുടർന്ന് ഒത്ത് കൂടലുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

“കേസുകളുടെ വർദ്ധനവിന് കാരണം ഒമിക്‌റോണല്ല, സുരക്ഷാ നടപടികൾ പാലിക്കാത്തതാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.മുൻകരുതൽ നടപടികൾ പാലിക്കാനും വാക്സിനേഷൻ എടുക്കാനും ഞങ്ങൾ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെടുന്നു.
വൈറസ് പടരുന്നത് തടയാൻ മൂന്നാം ഡോസ് വാക്സിനേഷൻ എടുക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *