
സഊദിയിൽ ഒമിക്രോൺ വൈറസ് ബാധ കണ്ടെത്തിയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിലൊന്നിൽ നിന്ന് എത്തിയ പൗരനിലാണ് ഒമിക്രോൺ ബാധ കണ്ടെത്തിയത്. രോഗബാധിതനായ വ്യക്തിയെയും അദ്ദേഹവുമായി സമ്പർക്കങ്ങളിൽ പെട്ടവരെയും ഐസൊലേഷനിൽ ആക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് വൈകീട്ട് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക വാർത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്.

ഇതുപോലുള്ള പോസ്റ്റുകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഇൻസൈഡ് ഒമാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക . https://chat.whatsapp.comi/He2lwsTckAu5Zf3cAE2Kfm