മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ പുസ്തക മേളകളിൽ ഒന്നായ മസ്‌കത്ത് അന്താരാഷ്ട്ര പുസ്തക മേള 2022 ഫെബ്രുവരി 22ന് ആരംഭിക്കും. മാർച്ച് അഞ്ച് വരെ തുടരുമെന്നും ഇൻഫർമേഷൻ വകുപ്പ് മന്ത്രിയും പുസ്തകമേള ചെയർമാനുമായ ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസ്സി പറഞ്ഞു.
1992ൽ തുടക്കം കുറിച്ച മസ്‌കത്ത് പുസ്തക മേളയുടെ26ാമത് എഡിഷനാണ് ഇത്തവണ നടക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം പുസ്തക മേള ഒഴിവാക്കിയിരുന്നു. ഇത്തവണ സുപ്രീം കമ്മിറ്റിയുടെ കർശന കൊവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും പുസ്തക മേളയെന്ന് മന്ത്രി അറിയിച്ചു.

പ്രസാധകരുടെയും വിതരണ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. മലയാളി പ്രസാധകരും ഇത്തവണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളം, അറബി, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ മുൻ വർഷങ്ങളിൽ മേളയിലെത്തിയിരുന്നു.

ചരിത്രം, സാഹിത്യം, കഥ സമാഹാരങ്ങൾ, കവിതാ സമാഹാരം, സംസ്‌കാരം, മതം തുടങ്ങിയ മേഖലകളിൽ നിന്നുള്ള പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാകും പുസ്തക മേള. എഴുത്താകാരും സാഹിത്യകാരൻമാരും പങ്കെടുക്കുന്ന ചർച്ചകളും മേളയുടെ ഭാഗമായുണ്ടാകും. ഒമാനി എഴുത്താകാരുടെ സംഗമങ്ങളും നടക്കും.

സന്ദർശർ വർധിച്ചതിനാൽ 265ാം എഡിഷൻ പുസ്തക മേള ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിലാണ് അരങ്ങേറിയത്. ഇവിടെ കൂടുതൽ സന്ദർശകർക്ക് പങ്കെടുക്കാൻ സാധിക്കും. വിശലമായ സൗകര്യങ്ങളാണ് ഇത്തവണയും ഒരുക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ പുസ്തക പ്രേമികളുടെ ഒഴുക്ക് അനുഭവപ്പെട്ടിരുന്നു. വായനാ പ്രിയർക്ക് ആവശ്യമായ വ്യത്യസ്ത തരം പുസ്തകങ്ങൾ അധികൃതർ ഉറപ്പുവരുത്തും. പുതിയ പുസ്തകങ്ങളും മേളയോട് അനുബന്ധിച്ച് പുറത്തിറങ്ങിയേക്കും.

ഇതുപോലുള്ള പോസ്റ്റുകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഇൻസൈഡ് ഒമാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക . https://chat.whatsapp.comi/He2lwsTckAu5Zf3cAE2Kfm

Leave a Reply

Your email address will not be published. Required fields are marked *