“Omicron” എന്ന് വിളിക്കപ്പെടുന്ന പുതിയ കോവിഡ് -19 വേരിയന്റിന്റെ വ്യാപനം തടയാൻ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഒമാൻ നിരോധിച്ചു.

ഒമിക്രോണിനെ തടയാൻ വാക്സിനും കഴിഞ്ഞേക്കില്ല; നിയന്ത്രണങ്ങളിലേക്ക് രാജ്യങ്ങൾ.

COVID-19 നെ പ്രതിരോധിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ:
ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, ലെസോത്തോ, എസ്‍വാത്വിനി, മൊസാംബിക്ക് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് സുൽത്താനേറ്റിലേക്കുള്ള പ്രവേശനം നവംബർ 28 ഞായറാഴ്ച മുതൽ രാവിലെ 8 മണി മുതൽ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.

ഒമാനി പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ, സുൽത്താനേറ്റിൽ സാധുതയുള്ള താമസാവകാശമുള്ള മുകളിൽ സൂചിപ്പിച്ച രാജ്യങ്ങളിലെ പൗരന്മാർ എന്നിവരെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

കൊവിഡിന്റെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭദത്തിന് ‘ഒമിക്രോണ്‍’ എന്ന്  ലോകാരോഗ്യ സംഘടന നാമകരണം ചെയ്തു. 

കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിൽ ആശങ്കയിലായി ലോകം. കൂടുതൽ വ്യാപനശേഷി, കൊവിഡ് നേരത്തെ വന്നവരെ വീണ്ടും ബാധിക്കാനുള്ള സാധ്യത, വാക്സിൻ പ്രതിരോധത്തെ കവച്ചു വെക്കാനുള്ള ശേഷി എന്നിവയാണ് ഒമിക്രോണിനെ അപക‌ടകാരിയാക്കുന്നത്.

യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്നും വളരെയേറെ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് അതിതീവ്ര വ്യാപന ശേഷിയുള്ളതാണെന്ന് കണ്ടെത്തി. 
ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. രോഗമുക്തരായവരിലേക്ക് ഒമിക്രോണ്‍ വീണ്ടും പകരാന്‍ സാധ്യത കൂടുതലാണ്. 


അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.


ബെല്‍ജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്റ്റില്‍ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 
ഇതേ തുടര്‍ന്ന് അമേരിക്ക, യു.കെ, ,ജപ്പാന്‍, സിംഗപ്പൂര്‍, യു.എ.ഇ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.
നിലവില്‍ ദക്ഷിണാഫ്രിക്ക, ഹോങ്കോങ് , ഇസ്രായേല്‍, ബോറ്റ്‌സ്വാന, ബെല്‍ജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. സ്ഥിതി വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 

ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ പുതിയ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം വിളിച്ചു. 

പുതിയ വകഭേദത്തിന്റെ സാഹചര്യത്തില്‍ വിലയിരുത്തലുകളും മുന്‍കരുതലുകളും ചര്‍ച്ച ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. 
എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചത് അടക്കമുള്ള കാര്യങ്ങളില്‍ വീണ്ടും നിയന്ത്രണം വന്നേക്കുമോ എന്നെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന. 


നിലവില്‍ അമേരിക്ക, യു.കെ, ,ജപ്പാന്‍, സിംഗപ്പൂര്‍, യു.എ.ഇ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദം അതി തീവ്രവ്യാപന ശേഷിയുള്ളതാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.  
ഇതിനിടെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും അനിശ്ചിതത്വത്തിലായി. നിലവില്‍ ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ എ ടീം പര്യടനം ഉപേക്ഷിച്ചേക്കും. 
ഹോളണ്ട് ടീം പര്യടനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി. ഒമിക്രോണിന്റെ വരവേടെ ലോകമെന്പാടുമുള്ള ഓഹരി വിപണികളിലും വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്.

https://www.who.int/news/item/26-11-2021-classification-of-omicron-(b.1.1.529)-sars-cov-2-variant-of-concern

Leave a Reply

Your email address will not be published. Required fields are marked *