അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന എം എം നാസർ കാഞ്ഞങ്ങാട്, നാഥനിലേക്ക് മടങ്ങി.

ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിലും അബുദാബി കെഎംസിസി യിലും നിറസാന്നിധ്യമായിരുന്ന ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിലും അബുദാബി കെഎംസിസി യിലും നിറസാന്നിധ്യമായിരുന്നു

അൻവർ നഹ അനുസ്മരിക്കുന്നു

സേവന പാതയിലെ വെള്ളി നക്ഷത്രം നാഥനിലേക്ക് മടങ്ങി

അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന എം എം നാസർ കാഞ്ഞങ്ങാട്, നാഥനിലേക്ക് മടങ്ങി.

പൊതുപ്രവർത്തന രംഗത്ത് നിസ്വാർത്ഥമായ സേവനമനോഭാവവും പരോപകാരപരതയും വെച്ചുപുലർത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഒട്ടനവധി പ്രയാസകരമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി പ്രവാസികൾക്ക് തണലും തുണയുമാകാൻ അദ്ദേഹത്തിന്റെ ആയുസ്സിനിടയിൽ കഴിഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ച വ്യക്തി പരമായ
നഷ്ടം കൂടിയാണ് അദേഹത്തിന്റെ വേർപാട്. നിരവധി സന്ദർഭങ്ങളിൽ നാസറിന്റെ സേവനം വിവിധആളുകൾക്ക് വേണ്ടി ഞാൻ ഉപയോഗപ്പെടുത്തിട്ടുണ്ട്.

ഒരിക്കൽ പരിചയപ്പെട്ടവർക്ക് മറക്കാനാവാത്ത വശ്യമായ പെരുമാറ്റം, വൃത്തിയായ വസ്ത്രധാരണം, ഏൽപിക്കപ്പെട്ട ഉത്തരവാദിത്തത്തോട് പ്രതിബദ്ധത ഇതൊക്കെ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യതിരക്തനാക്കിയിരുന്നു.

ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിലും അബുദാബി കെഎംസിസി യിലും നിറസാന്നിധ്യമായിരുന്നു എം.എം, അബുദാബി ഇന്ത്യൻ എംബസി മുഖേന പ്രവാസികളായ നിരവധിപേർക്ക് സഹായം നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

നമുക്ക് മുമ്പിൽ നാസർ തുറന്നിട്ട വഴികൾ പ്രചോദനമാകട്ടെ, സൽകർമങ്ങൾ പരലോകത്ത് അദ്ദേഹത്തിന് തണലേകട്ടെ.

വേർപാട് താങ്ങാൻ കുടംബത്തിനും സുഹൃത്തുക്കൾക്കും സാധിക്കട്ടെ,

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *