ഷഹീൻ ചുഴലിക്കാറ്റ് ; മസ്കറ്റിൽ നിന്നും തത്സമയ വിവരങ്ങൾ …
08:45 AM


ഷഹീൻ ചുഴലികാറ്റ് നോർത്ത് ബാത്തിനയിലേക്കുള്ള സഞ്ചാര പാതയിൽ തുടരുന്നു

ചുഴലിക്കാറ്റിന്റെ കേന്ദ്രം മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ്

✴️ 64 നോട്ടിക്കൽ മൈൽ വേഗതയിൽ ശഹീൻ അടുത്തുകൊണ്ടിരിക്കുന്നു.

✴️ നോർത്ത് ബാത്തിന തീരത്തേക്കുള്ള സഞ്ചാര പാതയിൽ തുടരും.

✴️ നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, മസ്കറ്റ്, അൽ ദാഹിറ അല് ബുറൈമി, അൽ ദാഖിലിയ തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത കാറ്റും മഴയും പ്രതീക്ഷിക്കുന്നത്…

“ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ കേന്ദ്രം ഞായറാഴ്ച വൈകീട്ട് 5 മുതൽ രാത്രി 8 വരെ വിലായത് മുസന്നക്കും സഹമിനും ഇടയിൽ കടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഒമാൻ മെറ്റ്.

ഒമാൻ എയർ ഇന്നത്തെ വിമാനങ്ങളുടെ സമയത്തിൽ മാറ്റം

ചുഴലിക്കാറ്റിനെ സാഹചര്യത്തിൽ ഒമാൻ എയർ, കേരളത്തിൽ നിന്നുള്ള രണ്ടു സർവീസുകൾ ഉൾപ്പെടെ, ഇന്നത്തെ 25ഓളം വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചു..

✴️ കൊച്ചിയിൽ നിന്നും മസ്കറ്റിലേക്ക് ഉള്ള ഒമാൻ എയർ വിമാനം ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് 1.55ന് പുറപ്പെടും. ഒമാൻ സമയം വൈകുന്നേരം നാലിന് മസ്കറ്റിൽ ലാൻഡ് ചെയ്യും

✴️ തിരുവനന്തപുരം മസ്കറ്റ് വിമാനം ഉച്ചക്ക് 1.45 പുറപ്പെട്ട ഒമാൻ സമയം വൈകുന്നേരം നാലിന് ഒമാനിൽ എത്തും

8.10 AM: വരും മണിക്കൂറുകളിൽ കൂടുതൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക അറിയിപ്പ്.


8:00 AM: ഖുറം വാണിജ്യ സമുച്ചയം അടച്ചു, ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പരിസര പ്രദേശങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ചു.

7:55 AM: ഷഹീൻ ചുഴലിക്കാറ്റിന്റെ ഫലമായി ജലനിരപ്പ് ഉയരാൻ സാധ്യത, അൽ-നഹ്ദ ആശുപത്രിയിലെ രോഗികളെ ഒഴിപ്പിച്ചു.

7:35 AM: മസ്കറ്റ് ഗവർണറേറ്റ് മുതൽ നോർത്ത് അൽ ബാറ്റിന ഗവർണറേറ്റ് വരെയുള്ള തീരദേശ റോഡിലൂടെയുള്ള റോഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

7. AM : ആളുകൾക്ക് അപകടം തോന്നുന്നുവെങ്കിൽ വീടിൽ നിന്നും ഷെൽട്ടറുകളിലേക്ക് മാറുന്നതിന് ഇപ്പോഴും നല്ല സമയമാണെന്ന് റോയൽ ഒമാൻ പോലീസ്.

Updates Via
@NCEM_OM
National Committee for Emergency Management.

PACA Oman.

The Arabian stories online.

Leave a Reply

Your email address will not be published. Required fields are marked *