ഷഹീൻ ചുഴലിക്കാറ്റ് ; മസ്കറ്റിൽ നിന്നും തത്സമയ വിവരങ്ങൾ …
6.30 AM

ചുഴലിക്കാറ്റിൻ്റെ നേരിട്ടുള്ള ഇംപാക്ട് : മത്ര അല് സഹ്യ ഭാഗത്ത് ജലനിരപ്പ് ഉയരുന്നു. ജനങ്ങളോട് രണ്ടാം നിലയിലേക്ക് കയറണം എന്ന് NCEM

സുൽത്താൻ ഖാബൂസ് റോഡിൽ ഗ്രാൻഡ് മസ്ജിദിന് മുന്നിലും മിനിസ്ട്രി ഡിസ്ട്രിക്ട് റോഡിലും വാഹന ഗതാഗതം നിർത്തി വച്ചു.

ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളും കാലാവസ്ഥാ ചാർട്ടുകളും പ്രകാരം ഷഹീൻ ചുഴലിക്കാറ്റ് ഇപ്പോൾ മസ്കറ്റിൽ നിന്ന് 83 കിലോമീറ്റർ അകലെ ഒമാൻ തീരത്തേക്ക് അടുക്കുന്നുഷഹീൻ-ഗുലാബ് ചുഴലിക്കാറ്റ് ഒമാനിലെ സോഹറിനടുത്ത് Cat-2 കൊടുങ്കാറ്റായി കരയിലേക്ക് പതിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചുഒമാനിലെ ബാത്തിന റീജിയണിലെ സൊഹാർ പട്ടണം ആദ്യമായാണ് ഒരു ചുഴലിക്കാറ്റ് ഭീതിയിലാകുന്നത്പ്രവചന പ്രകാരം കടലിൽ തിരമാലകൾ 40 അടിയോളം ഉയരുംചുഴലിക്കാറ്റിനെ തുടർന്നുള്ള പ്രത്യാഘാതങ്ങൾ ഇന്ന് (ഞായറാഴ്ച) രാവിലെ മുതൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40-60 നോട്ടിക്കൽ മൈൽ വേഗതയിൽ ശക്തമായ കാറ്റും 200 മുതൽ 500 മില്ലിമീറ്റർ വരെയുള്ള കനത്ത മഴയും പ്രതീക്ഷിക്കുന്നു

വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, മസ്കറ്റ്, ദാഹിറ, ബുറൈമി, ദാഹിലിയ ഗവർണറേറ്റുകളിലും തെക്കൻ ശറഖിയ്യയിലെ തീര പ്രദേശങ്ങളിലും ശക്തമായ വെള്ളപ്പൊക്കം ഉണ്ടാകുംമെന്നും പ്രതീക്ഷിക്കുന്നുഇതിന്റെ സ്വാധീനം മറ്റു ഗവർണറേറ്റുകളായ മുസന്ദം, വടക്കൻ ശറഖിയ്യ എന്നിവിടങ്ങളിൽ ‌ ഒറ്റപ്പെട്ട മഴയും (30-80 മില്ലിമീറ്റർ) കനത്ത മുതൽ മിതമായ കാറ്റുമായി (15-25 നോട്ട്) വ്യാപിച്ചേക്കാമെന്നും അറിയിപ്പിൽ പറയുന്നു

സുൽത്താൻ ഖാബൂസ് റോഡിൽ ഇനിപ്പറയുന്ന സ്ഥലങ്ങളിൽ ഗതാഗതം നിർത്തിവച്ചിരിക്കുന്നു:
????Ministries District
????Opposite road of the Grand Mosque.

മസ്കറ്റിൽ കനത്ത മഴ…. 55 പേരെ രക്ഷപ്പെടുത്തി …ദാർസൈറ് പ്രദേശത്ത് വെള്ളപ്പൊക്കം

മത്രയിലെ അൽ സഹിയ പ്രദേശത്ത് ജലനിരപ്പ് ഉയരുന്നു.

മസ്കറ്റിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ 25 പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) രക്ഷപ്പെടുത്തി.

നിങ്ങൾ സഹായത്തിനായി വിളിക്കുകയാണെങ്കിൽ, എമർജൻസി ടീം വരുന്നതുവരെ ഒരു സുരക്ഷിത സ്ഥലത്ത് കാത്തിരിക്കുക.
#റോയൽഒമാൻപോലീസ് 9999

Updates Via
@NCEM_OM
National Committee for Emergency Management.

PACA Oman.

Leave a Reply

Your email address will not be published. Required fields are marked *