ഷഹീൻ ചുഴലിക്കാറ്റ്; ഒമാനിൽ 2 ദിവസം പൊതു അവധി പ്രഖ്യാപിച്ചു

ഷഹീൻ ചുഴലിക്കാറ്റിന് മുന്നോടിയായി ഒമാൻ പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് രണ്ട് ദിവസത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു

ഒമാൻ ടിവി പുറപ്പെടുവിച്ച പ്രസ്താവനയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും (ഒക്ടോബർ 3, 4) “സംസ്ഥാനത്തെ പൊതു- സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും മറ്റ് നിയമപരമായ വ്യക്തികൾക്കും സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും ഔദ്യോഗിക അവധി ആയിരിക്കും.”

എന്നിരുന്നാലും, ദോഫാർ, അൽ വുസ്ത എന്നിവിടങ്ങളിലെ ഗവർണറേറ്റുകളിൽ ഉള്ളവർക്ക് ഇത് ബാധകമല്ല, ഒമാൻ ടിവി കൂട്ടിച്ചേർത്തു.

ഷഹീൻ കൊടുംകാറ്റ് ഒമാൻ തീരത്തേക്ക് അടുക്കുന്നു.

അടിയന്തിര സാഹചര്യത്തെ എങ്ങനെ നേരിടാം?

PACA നിർദ്ദേശങ്ങൾ 

അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടുക!

റോയൽ ഒമാൻ പോലീസ് 9999

മസ്കറ്റ് മുൻസിപ്പാലിറ്റി കോൾ സെന്റർ – 1111

Leave a Reply

Your email address will not be published. Required fields are marked *