റൂവി കേ എം സി സി സി എച്ച് അനുസ്മരണ വും പ്രതിനിധി സമ്മേളനവും സംഘടിപ്പിക്കുന്നു. റൂവി അല് ഫലജ് ഹാളിൽ ഒക്ടോബർ ഒന്ന് വെള്ളിയാഴ്ച രാത്രി 9 മണിമുതൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖ നേതാക്കൾ സംബന്ധിക്കും.
അന്നേദിവസം രാവിലെ 6 മണിക്ക് റൂവി KMCC ഹാളിൽ പഠന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.
പൂർണമായും ഒമാൻ സർക്കാർ നിർദ്ദേശിക്കുന്ന കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടക്കുന്ന പരിപാടിയിൽ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മസ്കറ്റ് KMCC പ്രസിഡൻ്റ് അഹമ്മദ് റഈസ് ബഹ്റൈൻ KMCC വൈസ് പ്രസിഡൻ്റ് ഷംസുദ്ദീൻ വെള്ളികുളങ്ങര, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സി കേ വി യുസഫ്, മസ്കറ്റ് KMCC ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ എന്നിവർ സംബന്ധിക്കും.