സലാം എയറിൽ ക്യാബിൻ ക്രൂ ആകാൻ അവസരം

ഒമാനി വനിതകളോടൊപ്പം വിദേശി വനിതകൾക്കും പങ്കെടുക്കാം

ഒമാൻ ദേശീയ ബജറ്റ് വിമാന കമ്പനിയായ സലാം എയറിൽ ക്യാബിൻ ക്രൂ ആകാൻ അവസരം. ഈ മാസം 29ന് മസ്‌കത്തിലെ ജർമൻ യൂനിവേഴ്സിറ്റി ഓഫ് ടെക്‌നോളജിയിൽ നടക്കുന്ന റിക്രൂട്ട്‌മെന്റിൽ സ്വദേശികൾക്കും വിദേശികൾക്കും പങ്കെടുക്കാം. രാവിലെ എട്ട് മുതൽ 11 വരെയാണ് റിക്രൂട്ട്‌മെന്റ് നടപടികൾ.

.20നും 25നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഡിപ്ലോമ സർട്ടിഫിക്കറ്റുള്ള, ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്ന, കുറഞ്ഞത് 160 സെന്റിമീറ്റർ ഉയരുമുള്ളവർക്ക് അപേക്ഷ നൽകാനാകുമെന്നും സലാം എയർ പ്രസ്താവനയില്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *