രണ്ട്ഡോസ് വാക്‌സീനേഷനുകൾക്കിടയിലെകാലാവധി നാലാഴ്ചയായി കുറച്ചു

ഒമാനിൽ രണ്ട്ഡോസ് വാക്സീനേഷനുകൾക്കിടയിലെ കാലാവധി ആറാഴ്ചയിൽ നിന്ന് നാലാഴ്ചയായി കുറച്ചു. ഇന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നുംആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ച്നാലാഴ്ച പൂർത്തിയാക്കിയവർക്ക് ഇന്ന് മുതൽ രണ്ടാമത് ഡോസ് കുത്തിവെപ്പെടുക്കാം. ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാമത് ഡോസ് വാക്സീനായി തറസ്സുദ് പ്ലസ് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാനാകും. മുൻഗണനാ വിഭാഗത്തിൽ 45 ശതമാനത്തിലധികം പേരുംഇതിനോടകം രണ്ട് ഡോസ് വാക്സീനേഷനും പൂർത്തീകരിച്ചതായി ആരോഗ്യ മന്ത്രാലയംകണക്കുകൾ വ്യക്തമാക്കുന്നു.

80 ശതമാനത്തിൽ പരം ആദ്യഡോസ് വാക്സീനെടുത്തു.മൂന്ന് ലക്ഷത്തില്‍ പരം വിദ്യാര്‍ഥികള്‍ ആദ്യ ഡോസ് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും വാണിജ്യ കേന്ദ്രങ്ങളിലുമെല്ലാം പ്രവേശിക്കുന്നതിന് ഒരു ഡോസ് വാക്സീനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അടുത്ത മാസം മുതല്‍ രണ്ട്ഡോസ് വാക്സീനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നുംമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *