ജപ്പാനെ അട്ടിമറിച്ചു ഒമാൻ

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ കരുത്തരായ ജപ്പാനെ അട്ടിമറിച്ചു ഒമാൻ

2022 ലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസാന റൗണ്ട് യോഗ്യതാ മത്സരങ്ങളിലെ ആദ്യ മത്സരത്തിൽ കരുത്തരായ ജപ്പാനെ അട്ടിമറിച്ചുകൊണ്ട് ഒമാന്റെ വിജയ തുടക്കം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഒമാൻ ജപ്പാനെ തോൽപ്പിച്ചത്

കളിയുടെ എൺപത്തിയെട്ടാം മിനിറ്റിൽ ഇസാം അൽ സുബ്ഹിയാണ് വിജയ ഗോൾ നേടിയത് . ഒമാന്റെ അടുത്ത മത്സരം സെപ്റ്റമ്പർ ഏഴിന് സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ വെച്ച് സൗദി അറേബിയക്ക് എതിരെയാണ് . കരുത്തരായ ജപ്പാനെതിരെ നേടിയ ഈ വിജയം ഒമാന്റെ ആത്മ വിശ്വാസം വർദ്ധിപ്പിക്കും . ആദ്യ ജയത്തോടെ ഒമാന് മൂന്നു പോയിന്റ് ലഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *