ഒമാനിൽ മരണപ്പെട്ട മദ്രസ്സ അധ്യാപകന്റെ മൃതദേഹം നാട്ടിൽ ഖബറടക്കി

മസ്കത്ത് സീബ് സുന്നി മദ്രസ്സ , മബേല ശിഹാബ് തങ്ങൾ സ്മാരക ഖുർആൻ മദ്രസകളിലെ അധ്യാപകൻ ആയിരുന്ന ഉസ്താദ് യുസഫ് അസ് അദി വളക്കൈ (36) ഹൃദയാഘാതം മൂലം മസ്കറ്റിൽ മരണപ്പെട്ടു.

പാപ്പിനിശ്ശേരി വെസ്റ്റ് ജാമിഅഃ അസ്അദിയ്യ: കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ്. മസ്‌കറ്റിലെ പ്രവാസികൾക്കിടയിൽ മാത്രമല്ല കർണാനന്ദകരമായ പ്രവാചക മദ്ഹ് ഗാനങ്ങൾ കൊണ്ട് അറബികൾക്കിടയിൽ പോലും പ്രിയങ്കരനായിരുന്നു അസ്അദി.

യൂസുഫ് അസ്അദിയുടെ ജനാസ ഇന്ന് രാവിലെ 5 മണിക്ക് കണ്ണൂർ എയർപോർട്ടിൽ എത്തിച്ചു . ഭാര്യ വസതിയായ കല്ലൈക്കലിലെ ദർശനത്തിനു ശേഷം സ്വന്തം നാടായ വളക്കൈലേക്ക് കൊണ്ടു പോയി അവിടെ ഖബറടക്കി

ഭാര്യ പാപ്പിനിശ്ശേരി കല്ലൈക്കൽ സ്വദേശിനി ഹന്നത്
മക്കൾ: ഹസീസ്,നുബ് ല മറിയം,മുഹമ്മദ് പിതാവ് പതേരനായ കമാൽ വളക്കൈ.
സഹോദരങ്ങൾ സിദ്ധീഖ് ഷഫീഖ്.
ഒമാനിൽ മുൻ പ്രവാസിയും , മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ മകനും ആയ നാസർ ചെർക്കള യുസഫ് അസ് അദി യെ അനുസ്മരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *