"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി നടപ്പാക്കിയ കടുത്ത നിയന്ത്രണങ്ങൾക്കും അടച്ചിടലിനും ശേഷം ഒമാൻ സാധാരണ സ്ഥിതിയിലേക്ക്.
രാജ്യവ്യാപകമായി രാത്രികാല ലോക്ക്ഡൗൺ ശനിയാഴ്ച അവസാനിച്ചതിനാൽ, ക്രമേണ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഒമാൻ. കഴിഞ്ഞ ഒരു മാസത്തിനിടെ കേസുകളും കോവിഡ് മരണങ്ങളും ഗണ്യമായി കുറഞ്ഞതോടെ, ജീവിതവും ബിസിനസ്സുകളും ട്രാക്കിലേക്ക് കൊണ്ടുവരാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
ഇതോടെ സഞ്ചാര നിയന്ത്രണങ്ങളില്ലാത്ത ജീവിതത്തിലേക്ക് ഒമാനിലെ ജനം വീണ്ടും പ്രവേശിക്കും.
കഴിഞ്ഞ മാസം 16 മുതൽ ഒമാനിൽ കടുത്ത നിയന്ത്രണങ്ങളാണ് ഉണ്ടായിരുന്നത്. സമ്പൂർണ രാത്രികാല ലോക്ഡൗണാണ് ആദ്യം നിലവിൽ വന്നത്. വൈകീട്ട് അഞ്ചു മുതൽ രാവിലെ നാലു വരെയായിരുന്നു ഇത്. എന്നാൽ, അതിനേക്കാൾ ശക്തമായിരുന്നു പെരുന്നാൾ കാല ലോക്ഡൗൺ. ബലിപെരുന്നാൾ ദിവസം മുതൽ നാലുദിവസം ഒമാൻ നിശ്ശബ്ദമായി. വ്യാപാര സ്ഥാപനങ്ങൾ തുറക്കുകയോ വാഹന ഗതാഗതമോ ജനങ്ങൾ പുറത്തിറങ്ങുകയോ ചെയ്തില്ല.
എന്നാൽ, ഇത്തരം നിയന്ത്രണങ്ങളുടെയും വാക്സിനേഷെൻറയും ഫലമായി രോഗവ്യാപനം നിയന്ത്രിക്കപ്പെടുകയും ആശുപത്രിയിലെ രോഗികളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തു.
ഇതോടെ ജൂലൈ 29 മുതൽ ലോക്ഡൗൺ രാത്രി പത്തു മുതൽ രാവിലെ നാലു വരെയാക്കി. ഈ ലോക്ഡൗൺ വ്യാപാര മേഖലയെ കാര്യമായി ബാധിക്കുന്നതായിരുന്നില്ല.അതിനാൽ കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷമുള്ള അയവ് വ്യാപാരികളും െപാതുജനങ്ങളും സ്വാഗതം ചെയ്തിരുന്നു.
പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാക്കിക്കൊണ്ട് സർക്കാർ വ്യക്തമായ ഒരു തന്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സെപ്റ്റംബർ 1 മുതൽ, സർക്കാർ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, യാത്രകൾ, സ്വകാര്യമേഖലയിലെ സൗകര്യങ്ങൾ, സാംസ്കാരിക, കായിക, ഗ്രൂപ്പ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വേദിയാകുന്ന സ്ഥലങ്ങളിൽ പ്രവേശിക്കാൻ എല്ലാവരും കോവിഡ് -19 വാക്സിനേഷൻ എടുക്കണം.
ടാർഗെറ്റുചെയ്ത ഗ്രൂപ്പിലെ ഏതാണ്ട് 35 ശതമാനം പേർക്ക് പൂർണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്, ഒക്ടോബർ അവസാനത്തോടെ 70 ശതമാനത്തിൽ എത്താൻ MOH ലക്ഷ്യമിടുന്നു. “വാക്സിനേഷൻ നിർബന്ധമാക്കിക്കൊണ്ട്, ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്ന വ്യക്തമായ സന്ദേശം സർക്കാർ നൽകുന്നു
നിയന്ത്രണങ്ങൾ എടുത്തുമാറ്റുന്നതോടെ രാജ്യം സാധാരണ ഗതിയിലേക്ക് നീങ്ങുമെന്ന് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ, നിയന്ത്രണങ്ങൾ അയവു വരുേമ്പാൾ രോഗം വീണ്ടും വ്യാപിക്കാനുള്ള സാധ്യതയും പലരും പങ്കുവെക്കുന്നു.