ഒമാനിലെ ബർകയിലെ കേരള വീടിനു പിന്നിലാര്‌ ?

ഈ മരുഭൂമിയിൽ ഒരു കേരള വീട് എങ്ങനെ വന്നു ?

പിന്നാമ്പുറ കഥകൾ തേടി ഒരു യാത്ര

ഒമാനിലെ ബർകയിലെ കേരള മോഡൽ വീടിനെ കുറിച്ച് അറിയാത്ത മലയാളികൾ ഒമാനിൽ ആരും തന്നെ ഉണ്ടാവുകയില്ല. പല ബ്ലോഗർ മാരുടെയും ഒരു സബ്‌ജക്റ്റും ഇഷ്ട സ്ഥലവും ആയി മാറി ഈ കേരള മോഡൽ വീട്.

അടുത്തിടെ ഒമാൻ പശ്ചാത്തലത്തിൽ യൂട്യൂബിൽ റിലീസ് ചെയ്ത സായന്തനം എന്ന ഹൃസ്വ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും കൂടി ആണ് ഈ കേരള ഭവനം.
എന്നാൽ ഒരു ബ്ലോഗ്ഗറും അവരുടെ വീഡിയോയിൽ ഈ വീട് അവിടെ എങ്ങനെ വന്നു എന്ന് പറയുന്നില്ല. ആ രഹസ്യങ്ങളുടെ ചുരുൾ തേടിയുള്ള അന്വേഷണത്തിൽ പലരുമായും ആശയ വിനിമയം നടത്തി. പക്ഷെ വ്യക്തമായ വിവരങ്ങൾ ആരിൽ നിന്നും ലഭ്യമായിരുന്നില്ല.

ഒമാനിലെ മസ്കറ്റിൽ നിന്നും എക്സ്പ്രസ്സ് വേയിലൂടെ സൊഹാർ പോകുന്ന വഴിയിൽ ബർക്ക എക്സിറ്റ് കഴിഞ്ഞുള്ള സനായ എക്സിറ്റ് എടുത്തു മുന്നോട്ടു പോയി കുറച്ചു ദൂരം കഴിയുമ്പോൾ ആണ് ഈ വീട് ഉള്ളത്

(അറിയാത്തവർക്ക് ആയി ഗൂഗിൾ ലൊക്കേഷൻ താഴെ ചേർക്കുന്നു )

അത്ര ഉറപ്പുള്ള കോൺക്രീറ്റ് കെട്ടിടം ഒന്നുമല്ല ഇത്. വിലകുറഞ്ഞ മെറ്റീരിയൽസ് കൊണ്ട് നിർമിച്ച ഈ വീടിനു അടച്ചുറപ്പുള്ള വാതിലും ഒരു സിറ്റൗട്ടും ഹാളും ചെറിയ അടുക്കളയും ചെറിയൊരു മുറിയും മാത്രമാണുള്ളത്. മുമ്പിൽ തുളസിത്തറയും കിണറും കൂടെയൊരു വൈക്കോൽ തുറുവും ചേർന്ന് ആകെ മൊത്തം കേരള ഫീൽ നൽകുന്ന ഒരു വീടാണ് ഇത്.

അങ്ങനെയിരിക്കെയാണ് സായന്തനം എന്ന ഹൃസ്വചിത്രം കാണാൻ ഇടയായത്. ആ ഹൃസ്വ ചിത്രത്തിൽ കേരളത്തിലെ തറവാട് വീട് ആയി കാണിക്കുന്നത് ഈ വീട് ആണ്. ഈ ചിത്രത്തിന്റെ പിന്നണി പ്രവർത്തകനും പ്രധാന നടനുമായ പ്രിയ സുഹൃത് ഒമാനിലെ മാധ്യമ പ്രവർത്തകൻ കബീർ യൂസഫ് ആണ് ഈ വീടിന്റെ പിന്നാമ്പുറ കഥകൾ പറഞ്ഞു തന്നത്.

ഈ വീട് നിർമ്മിച്ചത് മലയാളികൾ ആണോ???

ഈ വീട് നിർമ്മിച്ചത് മലയാളികൾ ആണോ???
അല്ല…
കേരള കർണാടകം ബോര്ഡറില് ഉള്ള ഷെട്ടിമാർ എന്ന തുളു സംസാര ഭാഷ ആയിട്ടുള്ള ആളുകൾ ആണ് ഇങ്ങനൊരു ആശയത്തിനും അതിന്റെ പൂർത്തീകരണത്തിനും പിന്നിൽ പ്രവർത്തിച്ചവർ.

കുറച്ചു കൂടി വിശദമായി പറഞ്ഞാൽ.

ഗുജറാത്തിൽ നിന്നും ഒമാനിൽ ആദ്യകാലത്തു കുടിയേറിയ ഹരിദാസ് എന്ന ഒമാനി പൗരനായ വ്യക്തിയുടേത് ആണ് ഈ സ്ഥലം. ഇതൊരു ഫാം ആയിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ തൊഴിലാളികൾക്കു താമസിക്കുന്നത് വേണ്ടി പണിത വിശാലമായ ലേബർ ക്യാമ്പ് ഇവിടെ ഉണ്ടായിരുന്നു. അതിൽ കുറച്ചു കേരള കർണാടകം ഭാഗത്തു നിന്നും തുളു സംസാര ഭാഷ ആയിട്ടുള്ള ആളുകൾ അഥവാ ഷെട്ടിമാർ, അവർക്കു അവരുടെ നാടിന്റെ ഓര്മ നില നിർത്താൻ ലേബർ ക്യാമ്പിനോട് അനുബന്ധമായി നിർമിച്ച ഒരു വീട് ആണ് ഇത്. നാലഞ്ചു വര്ഷങ്ങള്ക്കു മുമ്പ് അതിനു ചുറ്റും വയലും ഫാമുകളും ഒക്കെ ഉണ്ടായിരുന്നു. വയലുകളുടെയും തോട്ടങ്ങളുടെയും ഒക്കെ നടുവിൽ നിൽക്കുന്ന ഈ നാടൻ വീട് അവർക്ക് അവരുടെ നാടിന്റെ ഓർമ്മകൾ സമ്മാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിനു ചുറ്റും ഫാമുകളോ മറ്റു കൃഷികളോ വയലോ ഒന്നും ഇല്ല. എല്ലാം നികത്തി കഴിഞ്ഞു. ഇനി ഈ വീട് മാത്രമേ ബാക്കി ഉള്ളു. അതും സംരക്ഷിക്കാൻ ആളുകൾ ഇല്ലാതെ ഇങ്ങനെ കിടക്കുന്നു.

എന്തിരുന്നാലും മലയാളി ബ്ലോഗ്ഗർമാർ ഈ വീടിനെ ഏറ്റെടുത്തിരിക്കുകയാണ്. തന്നെയുമല്ല ഇത് ഇപ്പോൾ മസ്കറ്റിലുള്ള മലയാളികളുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടി ആയി മാറിയിരിക്കുകയാണ്.

LOCATION

ഒമാനിലെ പ്രമുഖ യൂട്യൂബർ ശിഹാബ് കോട്ടക്കലിന്റെ വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *