യാത്രക്കാർ കുറയുന്നു : ഒമാനിലെ നിന്നുള്ള ചില സർവീസുകൾ റദ്ധാക്കി എയർ ഇന്ത്യ. ചില സർവീസുകളിൽ സമയ മാറ്റം.

വിമാനങ്ങള്‍ പലതും കുറഞ്ഞ യാത്രക്കാരുമായാണ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത്.

മസ്‌കത്തില് നിന്ന് ഇന്ത്യയിലേക്കുള്ള വിവിധ സര്വീസുകള് റദ്ധാക്കി എയര് ഇന്ത്യ. ഇതോടൊപ്പം വിവിധ സര്വീസുകളുടെ സമയം മാറ്റുകയും ചെയ്തു. കഴിഞ്ഞ മാസങ്ങളിലും സര്വീസുകള് കുറച്ചിരുന്നു.
മസ്‌കത്തില് നിന്ന് അഹമദാബാദ് വഴി മുംബൈയിലേക്കുള്ള എഐ 985 വിമാനം ഈ മാസം 13നുള്ള സര്വീസ് റദ്ദാക്കി. ഇതേ റൂട്ടില് എല്ലാ വെള്ളിയാഴ്ചകളിലും നടത്തിവന്ന സര്വീസുകള് ഈ മാസം 31 വരെ സര്വീസ് നടത്തില്ലെന്നും എയര് ഇന്ത്യ അറിയിച്ചു. വെള്ളി, ഞായര് ദിവസങ്ങളില് ഉണ്ടായിരുന്ന മസ്‌കത്ത് – ഡെല്ഹി സര്വീസുകളും ആഗസ്ത് അവസാനം വരെ ഉണ്ടാകില്ല.
മസ്‌കത്തില് നിന്ന് ഹൈദരാബാദ്, വിജയവാഡ, ചെന്നൈ സെക്ടറുകളിലേക്കുള്ള ചില സര്വീസുകളും ആഗസ്ത് മാസത്തില് ഒഴിവാക്കുകയും ബാക്കി സര്വീസുകളുടെ സമയക്രമത്തില് മാറ്റം വരുത്തുകയും ചെയ്തു.
അതേസമയം, ഒമാനില് നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര് കുത്തനെ കുറയുകയാണ്. തിരിച്ചുവരുന്നതില് നിലനില്ക്കുന്ന അനിശ്ചിതത്വമാണ് പലരും യാത്ര മാറ്റിവെക്കുന്നത്. അടിയന്തര ആവശ്യമുള്ളവര് മാത്രമാണ് നാട്ടിലേക്ക് പോകുന്നത്. വിമാനങ്ങള് പലതും കുറഞ്ഞ യാത്രക്കാരുമായാണ് ഇന്ത്യയിലേക്ക് സര്വീസ് നടത്തുന്നത്.

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *