"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
സാധുവായ യുഎഇ റസിഡൻസി പെർമിറ്റുകൾ കൈവശമുള്ള ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഓഗസ്റ്റ് 5 മുതൽ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പ്രവേശനം അനുവദിക്കുക . നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) ആണ് ഇക്കാര്യം അറിയിച്ചത് . രാജ്യത്തേക്ക് വരുന്ന യാത്രക്കാരൻ പി സി ആർ പരിശോധന ഫലം കരുതണം രണ്ടാമത്തെ വാക്സിൻ ഡോസ് സ്വീകരിച്ച് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം തുടങ്ങിയ നിബന്ധനയിലാണ് പ്രവേശനം അനുവദിക്കുകയെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്
– ഈ നിയമം 2021 ഓഗസ്റ്റ് 5 മുതൽ പ്രാബല്യത്തിൽ വരും.
– രണ്ടാമത്തെ വാക്സിൻ ഡോസ് സ്വീകരിച്ച് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം
– യാത്രക്കാർ Q R കോഡ് ഉള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം.
– 72 മണിക്കൂർ മുമ്പുള്ള പി സി ആർ ടെസ്റ്റ് റിപ്പോർട്ട് വേണം
– യാത്രക്ക് മുൻപ് റാപിഡ് പി സി ആർ ടെസ്റ്റ് നടത്തണം.
– ട്രാൻസിറ്റ് യാത്രക്കാരും ഈ പരിധിയിൽ വരും
എത്തിച്ചേർന്നതിന് ശേഷം പിസിആർ പരിശോധനകൾ, ക്വാറന്റൈൻ എന്നിവയുൾപ്പെടെയുള്ള അധികാരികൾ നിർദേശിച്ച മുൻകരുതൽ, പ്രതിരോധ നടപടികൾ എന്നിവ ബാധകമാകും.
#الطوارئ_والأزمات و #الطيران_المدني تعلنان عن استثناء فئات جديدة من المسافرين من بعض الدول التي تم منع القدوم منها والتي تشمل كلاً من الهند وباكستان وسيريلانكا والنيبال ونيجيريا وأوغندا وذلك اعتباراً من تاريخ 5 أغسطس.#يدا_بيد_نتعافى pic.twitter.com/NB2hEJdKzN
— NCEMA UAE (@NCEMAUAE) August 3, 2021
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക