അവധിക്കാലത്ത് നാടണഞ്ഞ ഇന്ത്യൻ സ്‌കൂൾ അധ്യാപകർ തിരിച്ചെത്താൻ കഴിയാതെ പ്രയാസത്തിൽ

ആരോഗ്യ പ്രവർത്തകർക്കും മറ്റും മടങ്ങിയെത്താൻ സാധിക്കുന്ന രൂപത്തിൽ പ്രത്യേക അനുമതി നൽകണമെന്നാണ് അധ്യാപകരുടെയും സ്‌കൂൾ അധികൃതരുടെയും ആവശ്യം.

ഒമാനിൽ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കും ഒമാനിലേക്ക് വരുന്ന അവരുടെ കുടുംബാംഗങ്ങൾക്കും ഇനി മുതൽ ഇൻസ്റ്റിറ്റുഷനൽ ക്വാറന്റൈൻ ( ഹോട്ടൽ ക്വാറന്റൈൻ ) ആവശ്യമില്ലെന്ന് ഒമാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയെ ഉദ്ധരിച്ച് അറേബ്യൻ സ്റ്റോറീസ് (TAS) റിപ്പോർട്ട് ചെയ്യുന്നു .

അധ്യാപകർ ഇനി മുതൽ ഒമാനിൽ വന്നതിനു ശേഷം ഹോം ക്വാറന്റൈൻ ചെയ്യതാൽ മതി … നാട്ടിൽ നിന്ന് വരുമ്പോൾ അവർക്ക് ഹോട്ടൽ ബുക്കിംഗ് ആവശ്യമില്ല …എയർപോർട്ടിൽ വന്നു കഴിയുമ്പോൾ ഉള്ള PCR ടെസ്റ്റിന് മാറ്റമില്ല .. കൂടാതെ കയ്യിൽ റിസ്റ്റ് ബാൻഡ് ബാൻഡ് ധരിക്കുകയും ചെയ്യണം …

ഒമാനിലെ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു എല്ലാ അധ്യാപകരെയും അവരുടെ കുടുംബാംഗങ്ങളെയും ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് …

അതെ സമയം അവധിക്കാലത്ത് നാടണഞ്ഞ ഇന്ത്യൻ സ്‌കൂൾ അധ്യാപകർ തിരിച്ചെത്താൻ കഴിയാതെ പ്രയാസത്തിൽ. രണ്ട് മാസത്തെ അവധിക്കു ശേഷം ഇന്ത്യൻ സ്‌കൂളുകൾ തുറക്കുകയാണ്. ഈ ഘട്ടത്തിലും മടങ്ങിവരുന്നതിന് സാഹചര്യമൊരുങ്ങാത്തതിനാൽ സ്‌കൂളുകളും പ്രതിസന്ധിയിലായിരിക്കുകയാണ്.

 

ആരോഗ്യ പ്രവർത്തകർക്കും മറ്റും മടങ്ങിയെത്താൻ സാധിക്കുന്ന രൂപത്തിൽ പ്രത്യേക അനുമതി നൽകണമെന്നാണ് അധ്യാപകരുടെയും സ്‌കൂൾ അധികൃതരുടെയും ആവശ്യം. വിഷയത്തിൽ കേരള, കേന്ദ്ര സർക്കാറുകളും ഇന്ത്യൻ എംബസി ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ഒമാനിൽ മടങ്ങിയെത്തുന്ന സ്വകാര്യ സര്ക്കാര് സ്കൂളിലെ അധ്യാപകർക്ക് ഹോം കൊരാൻ്റ്റൻ മതിയെന്ന സിവിൽ ഏവിയേഷൻ തീരുമാനം ഈ വിഷയത്തിൽ ശുഭ സൂചകം ആയാണ് കരുതപ്പെടുന്നത്.

ഇത് സംബന്ധിച്ച് CAA പങ്ക് വച്ച tweet

Purushottam Ad

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *