ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും , ഇൻസ്റ്റന്റ് ക്യാഷും ചേർന്ന് 100 ടാബുകൾ വിതരണം ചെയ്തു

രാജ്യത്തെ ആദ്യ ധനവിനിമയ ഇടപാട് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും , ഇൻസ്റ്റന്റ് ക്യാഷും ചേർന്ന്, ഒമാനിൽ ഏറ്റവുമ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റിലെ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി നൂറ് ടാബ്‌ലറ്റുകൾ വിതരണം ചെയ്തു . ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ നടന്ന ലളിതമായ ചടങ്ങിൽ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ ,മാനേജർ സുപിൻ ജെയിംസും , ഹെഡ് ഓഫ് ഒപ്പേറഷൻ ബിനോയ് സൈമൺ വർഗീസും ചേർന്ന് , ഇന്ത്യൻ സ്‌കൂൾ മസ്കറ്റ് പ്രിൻസിപ്പാൾ ഡോക്ക്ടർ രാജീവ് കുമാർ ചൗഹാനും , വൈസ് പ്രിൻസിപ്പാൾ സജി എസ് നായർക്കും കൈമാറി . ” കോവിഡ് മഹാമാരി സൃഷ്ട്ടിച്ച സാമൂഹിക പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ടു വർഷമായി അധ്യയനം ഓൺലൈനിൽ ആണ് നടക്കുന്നത് , എന്നാൽ കോവിഡ് സൃഷ്ട്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം പല വിദ്യാർത്ഥികൾക്കും മികച്ച ഓൺലൈൻ പഠനോപകരണം ലഭിക്കുന്നില്ല എന്നത് യാഥാർഥ്യമാണ് ,

ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും , ഇൻസ്റ്റന്റ് ക്യാഷും ചേർന്ന് ടാബുകൾ വിതരണം ചെയ്യുന്നു

പല വിദ്യാർത്ഥികളും ഫോണിലൂടെയാണ് ഓൺലൈൻ ക്‌ളാസ്സുകളിൽ ഹാജരാകുന്നത് . ശാസ്ത്ര-ഗണിത വിഷയങ്ങൾക്ക് പ്രെസെന്റേഷൻ ക്‌ളാസ്സുകൾ ഏറെ പ്രാധാന്യം ഉള്ളതിനാൽ അതിനു മികച്ച ഉപകരണങ്ങൾ ആവശ്യമാണ് . ഈ സാഹചര്യത്തിൽ ഇത് മനസ്സിലാക്കി ടാബ്‌ലറ്റുകൾ സംഭാവന നൽകിയ ” പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ” അവരുടെ സാമൂഹിക പ്രതിബദ്ധത വ്യക്തമാക്കിയിരിക്കുക ആണെന്നും മാതൃകാപരമായ ഈ പ്രവർത്തിക്കു സ്‌കൂൾ മാനേജ്മെന്റും, വിദ്യാർത്ഥികളും , രക്ഷിതാക്കളും എന്നും നന്ദിയുള്ളവർ ആയിരിക്കുമെന്നും പ്രിൻസിപ്പാൾ ഡോക്ക്ടർ രാജീവ് കുമാർ ചൗഹാൻ അഭിപ്രായപ്പെട്ടു ” . ” നിരവധി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനോപകരണം ഇല്ല എന്നത് ഞങൾ മനസിലാക്കിയ വേദനിപ്പിക്കുന്ന യാഥാർഥ്യമാണ്, ഈ സാഹചര്യത്തിൽ ഈയൊരു സഹായവുമായി വന്ന പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിന് നന്ദി പറയുന്നു , അതോടൊപ്പം തികച്ചും അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി ഉടനെ തന്നെ വിതരണം ആരംഭിക്കുമെന്ന് വൈസ് പ്രിൻസിപ്പാൾ സജി എസ് നായർ പറഞ്ഞു . ഉയർന്ന ക്‌ളാസുകളിലെ കുട്ടികൾക്ക് ആയിരിക്കും പ്രധാന പരിഗണന നൽകുക. അർഹരായ കുട്ടികളെ കണ്ടെത്താൻ ക്‌ളാസ് അദ്ധ്യാപകരുടെ സഹായം തേടുന്നതിന്ന് ഒപ്പം, രക്ഷിതാക്കളുമായും സംസാരിക്കുമെന്നും സജി എസ് നായർ കൂട്ടിച്ചേർത്തു .

കോവിഡ് സൃഷ്ട്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം സാമൂഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ കാര്യങ്ങൾക്കു പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് നേതൃത്വം നൽകിയിട്ടുണ്ട് . അതിൽ വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾക്ക് ഏറെ പ്രാമുഖ്യം നൽകുന്നുണ്ട് അതുകൊണ്ടാണ് ഓൺലൈൻ പഠനോപകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് സ്‌കൂളിൽ നിന്നും ഇത്തരത്തിൽ അപേക്ഷ ലഭിച്ചപ്പോൾ ഏറെ സന്തോഷത്തോടെ ഇക്കാര്യം ഏറ്റെടുത്തത് എന്ന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ ,മാനേജർ സുപിൻ ജെയിംസ് പറഞ്ഞു . കഴിഞ്ഞ വർഷവും അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടാബുകൾ നൽകിയിരുന്നു ഈ വർഷവും നൽകാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ട് എന്നും സുപിൻ ജെയിംസ് കൂട്ടിച്ചേർത്തു . ” ഇത്തരം സാമൂഹിക കാര്യങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ സാധിക്കുന്നതിന് ഞങളുടെ ഇടപടുകാരോട് ഞങ്ങൾക്ക് ഏറെ നന്ദിയുണ്ട് , മാത്രമല്ല ഞങ്ങളുടെ ഇടപടുകാരിൽ നല്ലൊരു പങ്കും ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആണ് അതിനാൽ ഏറ്റവും അർഹരായ വിദ്യാർത്ഥികൾക്കു ടാബുകൾ ലഭിക്കട്ടെയെന്നും , ആത്മവിശ്വാസത്തോടെ പഠനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെയെന്നും ഹെഡ് ഓഫ് ഒപ്പേറഷൻ ബിനോയ് സൈമൺ വർഗീസ് പറഞ്ഞു . ചടങ്ങിൽ ഇൻസ്റ്റന്റ് ക്യാഷിലെ ഒമാനിലെ പ്രതിനിധി നിഹാസും , പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ഞു സെയിൽസ് ഹെഡ് ജേക്കബ് പാലമൂട്ടിലും പങ്കെടുത്തു .

ചടങ്ങിൽ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ ,മാനേജർ സുപിൻ ജെയിംസും , ഹെഡ് ഓഫ് ഒപ്പേറഷൻ ബിനോയ് സൈമൺ വർഗീസും ചേർന്ന് , ഇന്ത്യൻ സ്‌കൂൾ മസ്കറ്റ് പ്രിൻസിപ്പാൾ ഡോക്ക്ടർ രാജീവ് കുമാർ ചൗഹാനും , വൈസ് പ്രിൻസിപ്പാൾ സജി എസ് നായർക്കും കൈമാറി ഇൻസ്റ്റന്റ് ക്യാഷിലെ ഒമാനിലെ പ്രതിനിധി നിഹാസും , പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ഞു സെയിൽസ് ഹെഡ് ജേക്കബ് പാലമൂട്ടിലും പങ്കെടുത്തു .

100 Tabs were Donated by Purshottam Kanji Exchange and Instant Cash for Students in Indian School Muscat
Oman’s First Money Exchange Purshottam Kanji Exchange and Instant Cash Global Money Transfer Jointly Donates 100 Tabs for students in Indian School Muscat. In a very simple function Purshottam Kanji Exchange General Manager, Mr. Supin James and Head Of Operations Mr. Binoy Simon Varghese in presence of Instant Cash Representative Mr. Nihas, handed over the 100 Tabs to Indian School Muscat Principal Dr. Rajeev Kumar Chauhan and Vice – Principal Mr. Saji S Nair.
The event was attended by the Instant Cash Representative Mr. Nihas and Purshottam Kanji Exchange, Head of Corporate Sales Mr. Jacob Palamootil
Purushottam Ad

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *