"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
കേരളത്തിലെ അനിയന്ത്രിതമായ കോവിഡ് രോഗ വ്യാപനമാണ് വിദേശരാജ്യങ്ങളിലെ നിയന്ത്രണങ്ങള്ക്ക് പ്രധാന കാരണമെന്നും, കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുളള ശാസ്ത്രീയമായ മാര്ഗ്ഗങ്ങള് ഊര്ജ്ജിതപ്പെടുത്തണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.
പ്രവാസികളുടെ മടക്കയാത്രയ്ക്കായി ഉടൻ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടു യു ഡി എഫ് എം പിമാർ കേന്ദ്ര വിദേശകാര്യ മന്ത്രിയെ കണ്ട വേളയിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചതെന്നും എൻ കെ പ്രേമചന്ദ്രൻ സമൂഹ മാധ്യമത്തിൽ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളെ തുടര്ന്ന് പ്രവാസികള് അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന് സത്വരമായ നയതന്ത്ര ഇടപെടലുകള് നടത്തണമെന്നാവശ്യപ്പെട്ട് എന്.കെ. പ്രേമചന്ദ്രന് എം.പി യുടെ നേതൃത്വത്തില് എം.പിമാരായ ബെന്നി ബെഹ്നാന്, ആന്റോ ആന്റണി, ഡീന് കുര്യാക്കോസ് എന്നിവരടങ്ങുന്ന നിവേദനസംഘം കേന്ദ്ര വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറിനെ നേരില് കണ്ട് ചര്ച്ച നടത്തി.
കേരളത്തിലെ അനിയന്ത്രിതമായ കോവിഡ് രോഗ വ്യാപനമാണ് വിദേശരാജ്യങ്ങളിലെ നിയന്ത്രണങ്ങള്ക്ക് പ്രധാന കാരണമെന്നും, കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുളള ശാസ്ത്രീയമായ മാര്ഗ്ഗങ്ങള് ഊര്ജ്ജിതപ്പെടുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രവാസികളുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്തുന്നതിനുളള നടപടികള് സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്കി.
കോവിഡിനെ തുടര്ന്ന് നാട്ടില് മടങ്ങിയെത്തിയ പ്രവാസികള്ക്ക് ജോലി സ്ഥലത്ത് മടങ്ങിപോകാന് കഴിയാത്ത നിയന്ത്രണങ്ങളാണ് പല വിദേശരാജ്യങ്ങളും ഏര്പ്പെടുത്തിയിട്ടുളളത്. വിദേശ രാജ്യങ്ങളിലേയ്ക്കുളള യാത്രാവിലക്ക്, രാജ്യത്ത് പ്രവേശിക്കുന്നതിനുളള നിരോധനം, വിമാനസര്വ്വീസുകളുടെ അഭാവം, താങ്ങാനാവാത്ത വിമാന ചാര്ജ്ജ്, കോവീഷീല്ഡ്, കോവാക്സിന് വാക്സിനുകള്ക്ക് അംഗീകാരമില്ലാത്തത്, ഇന്ത്യയില് വിതരണം ചെയ്യുന്ന സര്ട്ടിഫിക്കറ്റുകളില് വീണ്ടും സാക്ഷ്യപ്പെടുത്തണമെന്ന ആവശ്യം,
വാക്സിനേഷന് സര്ട്ടിഫിക്കറ്റുകള് ഓണ്ലൈനായി സമര്പ്പിക്കാന് കഴിയാത്ത വിധമുളള പോര്ട്ടല് തകരാറുകള്, വിസ കാലഹരണപ്പെടല്, യാത്രാനിയന്ത്രണവും പ്രവേശന നിരോധനവും മൂലം ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ ഉണ്ടാകുന്ന കാലതാമസ്സത്തിന് തൊഴില്‍ നിഷേധിക്കല്‍ തുടങ്ങി പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. ഗള്‍ഫ് നാട്ടില്‍ നിന്നും മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ജോലിയും ഉപജീവനമാര്‍ഗ്ഗവും നഷ്ടപ്പെടുന്ന സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്. പ്രവാസികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ നയതന്ത്ര ഇടപെടലുകള്‍ കാര്യക്ഷമാക്കാനും ന്യായമായ നിരക്കില്‍ വിമാനടിക്കറ്റ് നല്‍കുന്നവിധം വിമാനസര്‍വ്വീസ് പുനരാംരഭിക്കാനും നടപടി ഉണ്ടാവണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു
എൻ കെ പ്രേമചന്ദ്രൻ എം പി യുടെ ഫേസ്ബുക് പോസ്റ്റ്
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക