ഖരീഫ്​ സന്ദർശകർ: തീരുമാനം വൈകാതെ?

ഖരീഫ്​ സീസണിൽ ദോഫാറിൽ സന്ദർശകരെ അനുവദിക്കുന്നത്​ സംബന്ധിച്ച്​ സുപ്രീംകമ്മിറ്റി അന്തിമ തീരുമാനം എടുത്തിട്ടില്ല

 ദോഫാറിൽ ഖരീഫ്​ സീസൺ​ കഴിഞ്ഞ 21ന്​ തുടങ്ങിയിരുന്നു. സെപ്​റ്റംബർ 21 വരെയുള്ള മൂന്നുമാസ കാലമാണ്​ ഖരീഫ്​ മഴക്കാലം. കഴിഞ്ഞവർഷം സീസണിൽ ദോഫാറിലേക്ക്​ ഒമാന്‍റെ മറ്റു ഭാഗങ്ങളിൽനിന്ന്​ സന്ദർശകരെ അനുവദിച്ചിരുന്നില്ല.

ഇതുവരെയും മഴ എത്തിയിട്ടില്ല. സലാലയിൽ ചൂട് കാലാവസ്ഥ തന്നെയാണ് അനുഭവപ്പെടുന്നത്

എന്താണ് ഖരീഫ്

തെക്ക് കിഴക്കൻ മൺസൂണിനായി തെക്കൻ ഒമാൻ, തെക്കുകിഴക്കൻ യെമൻ, തെക്കുപടിഞ്ഞാറൻ സൗദി അറേബ്യ, സുഡാൻ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന ഒരു അറബി പദമാണ് ഖരീഫ് (അറബിക്: خَرِيْف, റൊമാനൈസ്ഡ്: ഖരഫ്, ശരത്കാലം). ജൂൺ മുതൽ സെപ്റ്റംബർ ആദ്യം വരെ മഴക്കാലം ധോഫറിനെയും അൽ മഹ്‌റ ഗവർണറേറ്റുകളെയും ബാധിക്കുന്നു. ജലവിതരണത്തിനായി സലാല പോലുള്ള പട്ടണങ്ങൾ ഖരീഫിനെ ആശ്രയിച്ചിരിക്കുന്നു. മഴക്കാലം ആഘോഷിക്കുന്നതിനായി സലാലയിൽ വാർഷിക ഖരീഫ് ഉത്സവം നടത്തുകയും വിനോദ സഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുന്നു.

അറേബ്യൻ പെനിൻസുല തീരദേശ മൂടൽമഞ്ഞ് മരുഭൂമി എന്നറിയപ്പെടുന്ന തീരത്ത് ഒരു പ്രത്യേക പാരിസ്ഥിതിക ആവാസവ്യവസ്ഥയിലേക്ക് ഖരീഫ് നയിക്കുന്നു.

സലാല യെ കുറിച്ച് അറിയാം

മസ്കറ്റില് നിന്ന് 1030 കിലോമീറ്റര് അകലെ സ്ഥിതി ചെയ്യുന്ന സലാല ഏതൊരു മലയാളിയിലും കേരളത്തിന്െറ ഓർമകള് ഉണർത്തുന്നതാണ്.
ഒമാന്െറ മറ്റ് ഭാഗങ്ങളേക്കാള് ഏറെ വ്യത്യസ്ഥമായ ഭൂപ്രകൃതിയും കാഴ്ച വൈവിധ്യവും നിറഞ്ഞതാണ് ഈ പ്രദേശം. തെങ്ങും പ്ളാവും വാഴയും ഈത്തപ്പനകളും നിറഞ്ഞുനില്ക്കുനന്ന സലാലക്ക് ചരിത്രത്തിന്െറ ഏടുകളിലും വലിയ സ്ഥാനമുണ്ട്. ഒമാനിന്െറ തെക്കേ അതിർ ത്തിയില് പരന്നുകിടക്കുന്ന സലാലയുടെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യന് മണ്സൂണിന്െറ ലഭ്യതയാണ്. ജൂണ് മുതല് സെപ്റ്റംബര് വരെ നീളുന്ന മഴക്കാലം ഖരീഫ് സീസണ് എന്നാണ് തദ്ദേശീയമായി അറിയപ്പെടുന്നത്. അരുവികളാലും വെള്ളച്ചാട്ടങ്ങളാലും നിറഞ്ഞ് മനോഹരിയാകുന്ന ഈ സമയത്ത് സലാല പച്ച പുതച്ച് നില്ക്കും . ജൂലൈ, ആഗസ്റ്റ് മാസങ്ങളില് ഒമാൻ സ൪ക്കാ൪ ഖരീഫ് മഹോത്സവവും സംഘടിപ്പിക്കുന്നുണ്ട്.
മേന്മയേറിയ കുന്തിരിക്കം ലഭിക്കുന്ന സ്ഥലമായതിനാൽ അറേബ്യയുടെ സുഗന്ധ തലസ്ഥാനം എന്നും ഇതറിയപ്പെടുന്നു. 2000ത്തിലധികം വര്ഷം പഴക്കമുള്ള ചരിത്രത്താലും കഥകളാലും സമ്പന്നമാണ് സലാല.
പ്രവാചകന് അയ്യൂബിന്െറ ഖബര് സ്ഥിതി ചെയ്യുന്നത് ജബല് ഖറയില് ആണ്. ഷേബ രാജ്ഞിയുടെ കൊട്ടാരത്തിന്െറ അവശിഷ്ടങ്ങള് ഖര് റോറിയില് കാണാന് സാധിക്കും. ക്രിസ്ത്യന് ചരിത്രത്തിലും ഏറെ പ്രധാന്യമുള്ള സ്ഥലങ്ങളും സലാലയില് ഉൾപ്പെുടുന്നു.
സലാലയിലെ ബീച്ചുകള് സ്കൂബ ഡൈവിങ്, കനോയിങ്, ഡൈവിങ്, ജെറ്റ് സ്കീയിങ്, സെയ്ലിങ്, ഡൈവിങ് എന്നിവക്ക് ഏറെ പേരുകേട്ടതാണ്. ദേശാടന പക്ഷികളുടെ ഇടത്താവളങ്ങളില് ഏറെ പ്രശസ്തമായ സലാല പക്ഷി നിരീക്ഷകര്ക്ക് വേറിട്ട അനുഭവങ്ങളാണ് പകർന്നു നല്കുക.
സലാലയില് നിന്ന് അര മണിക്കൂര് റോഡ് യാത്രാ ദൂരമുള്ള ഐന് റസാത്ത് അരുവികളും കുന്നുകളും പൂന്തോട്ടങ്ങളും നിറഞ്ഞ ടൂറിസ്റ്റ് കേന്ദ്രമാണ്. സമീപത്ത് തന്നെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ ഐന് സഹനാത്തും സ്ഥിതി ചെയ്യുന്നു.

*മിര്ബറ്റ്(MIRBAT)*

 
 
രാജ്യത്തിന്റെ ആത്മാവ് ഗ്രാമത്തിലാണ് എന്ന് പറയുന്നത്തുപോലെ ഒമാനിനെക്കുറിച്ചു൦ ചില കഥകള് ഓര്മ്മപെടുത്താന് ഗ്രാമമായ മിര്ബറ്റ്(MIRBAT)നും ഉണ്ട്.“ഒമാനിലെ ഗ്രാമീണ പ്രദേശമാണ് മിര്ബറ്റ്(MIRBAT).സലാലയില് നിന്നും 200 കിലൊമീറ്റര് അകലെയുള്ള ഇവിടെ പ്രാചിന ഒമാനികളുടെ ജീവിത അവസ്ഥ വെളിവാക്കുന്ന സ്മാരകങ്ങള് കാണാന് കഴിയും.മണ്ണും കൊണ്ടുളള പഴയ വീടകളുടെ നിര്മാണ രീതികള്,ജീവിത ശൈലികള്,കലകള് എന്നിവ നിലനിര്ത്തിക്കൊണ്ട് പോകുന്നു.
പ്രാചിനഉപജീവനമാര്ഗമായ ആട് വളര്ത്തല്,മിന് പിടുത്തം ഈ ഗ്രാമവാസികളുടെ ഇന്നത്തെ ഉപജീവനമാര്ഗമായി നടത്തുന്നു കൂടാതെ പശുവിന്റെയും ഒട്ടകത്തിന്റെയുംഫാമുകള് ഇവിടെയുണ്ട്.
സലാലയില് നിന്ന് 70 കിലോമീറ്റര് അകലെയുള്ള മിര്ബാ്ത്തിലാണ് ബിന് അലിയുടെ ശവകുടീരമുള്ളത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കോട്ട അടങ്ങുന്ന തഖാ ഗ്രാമം കാണുന്നതിന് സലാലയില് നിന്ന് 36 കിലോമീറ്റര് യാത്ര ചെയ്താല് മതിയാകും. സലാല ഉൾപ്പെടുന്ന ദോഫാര് റീജിയനിലെ ഏറ്റവും ഉയരമുള്ള പ്രദേശമാണ് ജബല് സംഹാന്. 1800 മീറ്റര് ഉയരത്തിലേക്കുള്ള ഇവിടേക്ക് എത്തിയാല് വാദി ദിർബാത്തിന്െറ ഹാങിങ് വാലി കാണാന് കഴിയും. പക്ഷിക്കൂട് എന് അറിയപ്പെടുന്ന താവി അത്തീര്, ബൗബാബ് വനം എന്നിവയെല്ലാം സമീപത്തുണ്ട്. വലിയ ബുള്ബൂ്സ് മരങ്ങളാല് നിറഞ്ഞതാണ് ഈ വനം. 2000 വര്ഷ.ത്തിലധകം പഴക്കവും 30 അടി വിസ്താരവുമുള്ള മരവും ഇവിടെയുണ്ട്.

*മഗ്നെടിക് പോയിന്റ് (Magnetic Point)*

 

അത്ഭുതങ്ങള്പലമധ്യമങ്ങളിലും കണ്ടും കേട്ടറിഞ്ഞിട്ടുള്ളതുമാണ്.
.മഗ്നെടിക് പോയിന്റ് (Magnetic Point) പേരു സൂചിപിക്കുന്നതുപോലെ കാന്തിയ പ്രഭാവം കൊണ്ടുള്ള പ്രദേശം.എത്ര ഭാരംകൊണ്ടേറുന്ന വാഹനങ്ങള് പോലും തനിയെ മുന്പോട്ടു കയറ്റം കയറി പോകുന്നത് കാണാം.ധാതുക്കള് ധാരാളം ഉള്ള ഇവിടെ പ്രതിഭാസത്തെക്കുറിച്ച് പലരാജ്യക്കാര്ക്കും പരിക്ഷണം നടത്താന് ശ്രമ൦ നടത്തിയെങ്കിലും ഇവിടുത്തെ ഗവണ്മെന്റ് അനുവാദം കൊടുത്തില്ല.മാത്രമല്ല വിനോദ കേന്ദ്രവും അല്ല.ഈ പ്രദേശത്തെക്കുള്ള യാതൊരുവിധ സൂചനബോര്ഡകളും ഇല്ല.കാന്തിയ പ്രഭാവം അധികമുള്ള ഇവിടെ നില്കുന്നത് നമ്മുടെ ശരിരത്തില് എന്തെങ്കിലും മാറ്റം സംഭവിക്കുകയോ ബ്ലഡ്‌ സര്ക്കുലേഷന് വ്യതിയാനങ്ങള്ക്കും കാരണമായേക്കാ൦. മഗ്നെടിക് പോയിന്റ് (Magnetic Point)നെക്കുറിച്ച് ഗവേഷണം നടത്തിയെങ്കില് മാത്രമേ ഇതിന്റെ ഗുണദോഷങ്ങള് അറിയാന് കഴിയുള്ളൂ.

*ചെരമല് പെരുമാള് ( King.CHERAMAN PERUMAL..)*

 

കേരളം ഭരിച്ചിരുന്ന ചേരവംശജനായ രാജാവ് ചേരമാന് പെരുമാള് എന്ന താജുദ്ദീന് അന്ത്യവിശ്രമം കൊള്ളുത് സലാലയിലാണ്. പ്രശസ്തമായ അല് ബലീദ് ആര്ക്കിയോളജിക്കല് പാര്ക്കില് നിന്നും അധികം വിദൂരത്തല്ലാതെയാണീ പ്രദേശം.അന്നത്തെ ഭരണാധികാരിയായ സാമൂതിരി രാജാവ് ഇസ്‌ലാം മതം സ്വീകരിച്ച് അബ്ദു റഹ്മാന് എന്ന പേര് സ്വീകരിച്ച് മക്കത്ത് പോയതായി ചരിത്ര പരാമര്ശങ്ങളുണ്ട്. മടക്കയാത്രയില് രോഗബാധിതനായി അദ്ദേഹം ദോഫാറിലെ സലാലയില് വെച്ച് മരിച്ചു എന്നാണ് പറയപ്പെടുന്നത്.. സലാലയിലെ പഴമക്കാര്ക്കും ഈ കഥയറിയാം. മലയാളിയായ ഒരു രാജാവിന്റെ ഈ ഖബറിടമെന്ന് സ്വദേശികള് ഉറപ്പിച്ചു പറയുന്നു. പെരുമാളിന്റെതെന്ന് വിശ്വസിക്കുന്ന ഖബറിടവും അനുബന്ധ പ്രദേശവും ഇപ്പോള് ഒമാന് ദീവാന് ഓഫ് റോയല് കോര്ട്ടിന്റെ ഉടമസ്ഥതയിലാണ്. മലയാളികള് ഉള്പ്പെടെ നിരവധിപേര് സന്ദര്ശിക്കുന്ന കെട്ടിടവും ഖബറിടവും ഇന്തോ-ഒമാന് ബന്ധത്തിന്റെ സ്മാരകം എന്ന നിലയില് സംരക്ഷിക്കപെടുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവിടേക്കുള്ള വഴിയും അനുബന്ധ സ്ഥലങ്ങളും ഒമാനിലെ മറ്റ് ചരിത്ര പ്രധാന സ്ഥലങ്ങള് പരിഗണിക്കപ്പെടുന്നത് പോലെ സംരക്ഷിക്കാന് നടപടിയുണ്ടാകണമെന്നാണ് ചരിത്രാന്വേഷികളുടെ അഭിപ്രായം

*മുഖ്സയില് ബീച്ച് ( MUGHSAYL Beach)*

 

കടൽ ജലധാരയുടെ വന്യവും ആഹ്ലാദകരവുമായ സലാല മുഖ്സയിൽ ബീച്ച്….. 100 മീറ്റര് ഉയരത്തില് പറകെട്ടിന്റെ സുക്ഷിരത്തിലുടെ ഭയപെടുത്തുന്ന ഘോരശബ്ധത്തോടെ ആകാശത്തേക്ക് കുതിക്കുന്ന തിരമാലകളും,ആര്ത്ത് അലക്കുന്ന കടലും,അ൦ബരചുംബികളായ മലനിരകളും ചേര്ന്നൊരുക്കുന്ന അവസ്മരണിയമായ ദൃശൃങ്ങലാണ്ണ് പ്രകൃതി ഇവിടെ സഞ്ചാരികള്ക്കായി കരുതിവെച്ചിരിക്കുന്നത്.സമുദ്രത്തിലേക്ക് കുതിക്കാന് ഉരുങ്ങുന്ന ഏതോ വന്യജീവിയുടെ മുഖം പോലെ തോന്നിക്കുന്ന പര്വ്വത ശിഖിരത്തിനു താഴെയുള്ള ”മണിഫ് ഗുഹാ” ഇവിടുത്തെ പ്രത്യകതയാണ്ണ്. “നല്ല ഓര്മകളെ കൂടെ കൊണ്ടുപോകാം കല്പാട് അല്ലാതെ മാറ്റോന്നു൦ ഇവിടെ അവശേഷിപ്പിക്കരുതേ” എന്ന് ഒമാന് ടൂറിസ്റ്റ് മന്ത്രാലയ൦ സ്ഥാപിച്ച ശിലാഫലകത്തിലെ വരികള് അന്യോര്ത്ഥമാക്കുന്നതാകും മുഖ് സയിലേക്കുള്ള ഓരോ യാത്രയും…

*അയ്യുബ് നബിയുടെ ഖബര് (Nabi Ayub Tomb)*

 

സലാലയിലെ പുണ്യസ്ഥലമായ അയ്യുബ് നബിയുടെ ഖബര്. കോടമഞ്ഞു നിറഞ്ഞ മലനിരകളില് ദൂരക്കാഴ്ച കുറവായതിനാല് വാഹനമോടിക്കുന്നവര് അതീവ ജാഗ്രത പാലിക്കണ൦. ഖുർആനിൽ പേരെടുത്തു പറയുന്ന ഇരുപതഞ്ചു പ്രവാചകന്മാരിൽ ഒരാളാണ് അയൂബ് നബി. ഒമാനിലെ സലാലയിലാണ് അയ്യുബ് നബിയുടെ ഖബർ സ്ഥിതിചെയ്യുന്നത്അയൂബ് നബി അള്ളാഹുവിനാല് വടക്കുകിഴക്കൻ പലസ്തീനിലിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ്. ക്രിസ്തുമത വിശ്വാസികൾ അദ്ദേഹത്തെ ഇയ്യോബ് അഥവാ ജോബ് എന്നാണ് വിളിക്കുന്നത്. വളരെയധികം സമ്പത്തുകൊണ്ട് അനുഗ്രഹീതനായിരുന്ന അദ്ദേഹത്തിന് തന്റെ ജീവിതത്തിൽ വളരെയധികം പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രവാചകന് അയൂബ് നബിയുടെ ഖബറിടവും നമസ്കാരസ്ഥലവും കാല്പാടും കുളവും ഉണ്ടെന്ന് കരുതപ്പെടുന്ന ജബല് അയൂബിലേക്ക് തീര്ഥാടക പ്രവാഹമുണ്ടാകാറുണ്ട്
യാത്രകള് മ൦ഗളമായി എത്തിചെരാനും പൂര്വജന്മത്തിന്റെ പുണ്യമായും ഏതോ ഒരു ശക്തിയായിരിക്കാം ഓരോ സഞ്ചാരിയെയും അവര് നടത്തുന്ന യാത്രയില് പുണ്യസ്ഥലത്ത് എത്തിക്കുന്നത്.
എംപ്റ്റി ക്വാര്ട്ടെര് മരുഭൂമിയുടെ തെക്കന് ഭാഗത്താണ് സലാലയുടെ വടക്കന് പ്രദേശമാണ് നെജ്ദ് സ്ഥിതി ചെയ്യുന്നത്. മണല്ക്കു ന്നുകളും വരണ്ട വാദികളും നിറഞ്ഞതാണ് ഈ പ്രദേശം. സലാലയില് നിന്ന് വടക്ക് മാറി 175 കി.മീ അകലെയാണ് ഷിസ്ര് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ലോറന്സ് ഓഫ് അറേബ്യ അറ്റ്ലാന്റിയസ് ഓഫ് സാന്റ്സ് എന്ന വിളിച്ച ഉബര് നഗരത്തിന്െറ അവശിഷ്ടങ്ങള് ഇവിടെയുണ്ടെന്നാണ് വിശ്വസിക്കുന്നത്. പുരാതന നഗരാവശിഷ്ഷ്ടങ്ങളായ അൽ ബലീദ് മ്യൂസിയവും മുക്സൈയിൽ ബീച്ചും ഹാസിക് തീരവും ചേരമാൻ പെരുമാൾ ശവകുടീരവും ഒക്കെയായി സലാല സഞ്ചാരികളെ വലിച്ചടുപ്പിച്ചു കൊണ്ടേ ഇരിക്കും .
എത്ര പറഞ്ഞാലും മതിവരാത്ത ഒരു സ്ഥമാണ് സലാല, എഴുതിയാൽ തീരില്ലാ, കൂടുതൽ വിവരങ്ങൾ പിന്നെ ഒരിക്കൽ ആകാം.
മസ്കറ്റ്- സലാല ദൂരം- 1030 കിറ്റ് ലോമീറ്റര്,
യാത്ര- റോഡിൽ സമയം 12 മണിക്കൂര്
മസ്കത്തില് നിന്ന് ബസ്, കാര്, വിമാന സൗകര്യം

ബന്ധപ്പെട്ട പോസ്റ്റുകൾ

SALALAH

Situated at a distance of 1030 km from Muscat, Salalah will evoke the memories of Kerala in any Malayalee.
The region has a very different landscape and scenery than other parts of Oman. Salalah, rich in coconuts, plantains, bananas, and date palms, has a long history. Spread across the southern border of Oman, Salalah is characterized by the availability of Indian monsoons. The monsoon season, which lasts from June to September, is locally known as the Kharif season. Salalah is covered with greenery at this time of the year, which is full of streams and waterfalls. The Government of Oman also hosts the Kharif Festival in July and August.
It is also known as the ‘Spice Capital of Arabia’ because of its rich aromatic properties. Salalah is rich in history and stories dating back more than 2000 years.
The tomb of the Prophet Job is located in Jabal Qara. The ruins of Queen Sheba’s palace can be seen at Khar Rori. Salalah is home to some of the most important places in Christian history.
The beaches of Salalah are famous for scuba diving, canoeing, diving, jet-skiing, sailing, and diving. Salalah, one of the most popular migratory bird sanctuaries, offers a unique experience to bird watchers.
Half an hour’s drive from Salalah, Ain Rasat is a tourist destination full of streams, hills, and gardens. Ain Sahanat, another tourist destination, is located nearby.


* MIRBAT *


The village of MIRBAT (MIRBAT) is a rural area in Oman that is reminiscent of Oman, as the spirit of the country is in the village. , And maintains the arts.
Goat rearing and fishing are the main sources of livelihood for the villagers and there are also cow and camel farms here.
Bin Ali’s tomb is located in Mirbat, 70 km from Salalah. The village of Takha, with its centuries-old fort, is located at a distance of 36 km from Salalah. Jabal Samhan is the highest point in the Dhofar region, which includes Salalah. At an altitude of 1800 m, one can see the Hanging Valley of Wadi Dirbat. Nearby are the Tawi Attir and the Boubab Forest, also known as the Bird’s Nest. The forest is covered with large bulbous trees. The tree is over 2000 years old and 30 feet wide.
* Magnetic Point *
Miracles are seen and heard in many media.
A magnetic Point, as the name implies, is a magnetic field. Even heavy vehicles can be seen climbing forward on their own. Excessive magnetic exposure may cause changes in our body or cause changes in blood circulation. The pros and cons of Magnetic Point can only be known if research is done on Magnetic Point.


* Cheramal Perumal (King.CHERAMAN PERUMAL ..) *


Tajuddin alias Cheraman Perumal, a Chera king who ruled Kerala, was laid to rest in Salalah. It is located not far from the famous Al Baleed Archaeological Park. On his way back, he fell ill and died in Salalah, Dhofar. The ancients of Salalah also know this story. The locals say that this is the tomb of a Malayalee king. Perumal’s tomb and adjoining area are now owned by the Diwan of the Royal Court of Oman. It is pointed out that the building and the graveyard visited by many, including Malayalees, are not preserved as a monument to the Indo-Oman relationship. Archaeologists are still struggling to gather enough evidence before reaching the final conclusions about the location of the site and its sites.

Mughsail beach:

One of the most popular beaches in Salalah, Mughsail Beach, has great waves and has an incredible blowhole that erupts and blows water up to 100 feet when there is a strong flux of waves. It also has a great rock shelf which enables walking along the beach and listening to the everlasting crashing of the waves quite mesmerizing. The desert encircles you here and there are some really stunning views of the white sandy beaches and rugged cliffs and mountains. The beach here is near deserted and stretches for 8 kilometers, offering few amenities outside of water sports and one restaurant. Home to many kinds of migratory birds, Mughsail Beach is perfect for bird watching and there are often many camels here early in the morning.

* Nabi Ayub Tomb *


The tomb of the Prophet Job, the holy place of Salalah. Motorists should be extremely careful as visibility is limited in the snow-capped mountains. Prophet Job is one of the twenty-five prophets mentioned in the Qur’an. The tomb of Prophet Ayub is located in Salalah, Oman. Prophet Ayub was a prophet sent by Allah to northeastern Palestine. Christians call him Job or Job. Blessed with so much wealth, he has faced many crises in his life. Pilgrims flock to Jabal Ayub, which is believed to be the tomb, place of worship, footsteps, and pond of the Prophet Ayub.
It is a force that can bring every traveler to the holy place during their journey.
Nejd is located in the northern part of Salalah, in the southern part of the Empty Quarter Desert. The area is full of sand dunes and arid plains. Shisr is a village located 175 km north of Salalah. It is believed to be home to the ruins of the city of Uber, known as the Lawrence of Arabia Atlanteans of the Saints. The ancient ruins of Al Baleed Museum, Muqsayil Beach, Hasik Beach and Cheraman Perumal Tomb are some of the attractions of Salalah.
Salalah is a place that is not enough to say, endless writing, more information can be once and for all.
Muscat- Salalah Distance- 1030 Kilometers,
Travel- 12 hours on the road
Bus, car, and air from Muscat

Leave a Reply

Your email address will not be published. Required fields are marked *