"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
സാമൂഹിക മാധ്യമങ്ങളിൽ , പ്രത്യേകിച്ച് ” ഫേസ്ബുക്കിൽ ” ഇപ്പോൾ നടക്കുന്ന വ്യാപക തട്ടിപ്പാണ് ” വ്യാജ അക്കൗണ്ടുകൾ ” ഉണ്ടാക്കിയുള്ള തട്ടിപ്പുകൾ .
പ്രമുഖർ ഉൾപ്പെടെ പലരുടെയും പ്രൊഫൈലുകൾ വ്യാജമായി സൃഷ്ടിച്ചു അവരുടെ സുഹൃത് വലയത്തിൽ ഉള്ളവർക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു സുഹൃത്തുക്കൾ ആക്കുക ആണ് ഈ തട്ടിപ്പിന്റെ ആദ്യ പടി. നമ്മുടെ സുഹൃത്തിന്റെ പുതിയ സോഷ്യൽ മീഡിയ അക്കൗണ്ട് ആണെന്ന് കരുതി നാം ആ റിക്വസ്റ്റ് സ്വീകരിക്കുന്നു. പിന്നീട് പതിയെ സുഹൃത്തിന്റെ യഥാർത്ഥ അക്കൊന്ന്ടിൽ നിന്നും അടിച്ചു മാറ്റിയ ഫോട്ടോകൾ കൊണ്ട് പുതിയ വ്യാജ അക്കൗണ്ട് നിറയ്ക്കുന്നു.
അതിനു ശേഷം ആണ് തട്ടിപ്പു തുടങ്ങുക.
ഫ്രണ്ട് ആയവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ആളുകൾക്ക് പേർസണൽ മെസ്സേജുകൾ അയക്കുന്നു. എനിക്ക് ഒരു അത്യാവശ്യം ഉണ്ട് എന്നും, കുറച്ചു പണം വേണം എന്നും പറയുന്നു. നമ്മുടെ യഥാർത്ഥ ഫ്രണ്ട് ആണെന്ന് തെറ്റ് ധരിച്ചു അവർ തരുന്ന അക്കൗന്റിലേക്കോ അല്ലെങ്കിൽ ഗൂഗിൾ പേ വഴിയോ നമ്മളെ കൊണ്ട് പണം അയപ്പിക്കും. പിന്നീട് ആകും പലരും തങ്ങൾ പറ്റിക്കപ്പെട്ടു എന്ന് മനസ്സിലാകുക.
ഒമാനിലെ ഇത്തരം തട്ടിപ്പുകളെ കുറിച്ച് ലൈഫ് ഇൻ ഒമാൻ എന്ന ഫേസ്ബുക് പേജ് കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. സമൂഹത്തിൽ ഉന്നത നിലയിൽ ഉള്ളവരാണ് ഇത്തരക്കാരുടെ വലയിൽ വീണവരിൽ ഏറെയും
മസ്കറ്റിലും പലരും തട്ടിപ്പിന് ഇരയായിരുന്നു.
ആർക്കും സംഭവിക്കാവുന്ന ഒന്നാണിത് എങ്കിലും വളരെ എളുപ്പത്തിൽ നമുക്ക് ഇതിൽ നിന്നും നമ്മുടെ അക്കൗണ്ടിനെ സംരക്ഷിക്കാം . ഒമാനിലെ വിവരസാങ്കേതിക രംഗത്തെ വിദഗ്ദ്ധനായ താരിക്ക് ഹിലാൽ അൽ ബർവാനി ഇതിനെക്കുറിച്ചു ലളിതമായി വിശദീകരിക്കുന്നു
അതുപോലെ നാട്ടിൽ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാർ മുതൽ, പോലീസ് കാർ വരെ ഇത്തരക്കാരുടെ വലയിൽ വീണു.
അതിനെ തുടർന്നാണ് ബോധവൽക്കരണവും ആയി കേരളാ പോലീസ് രംഗത്ത് വന്നത്