നാട്ടിൽ ലീവിന് പോയി തിരിച്ചുവരാനാവാതെ ഇരിക്കുന്ന ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യൻ എംബസ്സി ഡാറ്റ കളക്ഷൻ തുടങ്ങിയിട്ടുണ്ട് എന്നപേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പുതിയ ലിങ്ക് പ്രചരിക്കുന്നു.
തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർ വിവരങ്ങൾ ഗൂഗിൾ ഫോമിൽ ടൈപ്പ് ചെയ്തു കയറ്റണം എന്ന് മസ്ക്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു എന്നാണ് ഈ സന്ദേശത്തിൽ പറയുന്നത്
ഇന്ത്യയിൽ നിന്നുള്ള തിരിച്ചുവരവ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുന്ന സാഹചര്യത്തിൽ ആണ് ഇത്.
പ്രവാസികളുടെ തിരിച്ചു വരവിനെ സംബന്ധിച്ചു ആധികാരികമായി യാതൊരു അറിയിപ്പും അധികാരികളുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല.
ഇത്തരത്തിൽ ഒരു ശ്രമം നടത്തുന്നതിന്റെ ഭാഗമായാണ് ഈ രെജിസ്‌ട്രേഷൻ എന്നാണു പ്രവാസികൾ കരുതുന്നത്.
ഈ രെജിസ്ട്രേഷൻ പുതിയതായി ആരംഭിച്ച ഒന്നല്ല എന്നും നേരെത്തെ തന്നെ ഉള്ളതാണെന്നും സാമൂഹിക പ്രവർത്തകർ പറയുന്നു .
എന്നാൽ ഈ വിഷയത്തിൽ ഇന്ത്യൻ എംബസി ഇത് വരെ ഒൗദ്യാഗികമായി പ്രതികരിച്ചിട്ടില്ല എന്ന് മാത്രമല്ല എംബസ്സിയുടെ ഔദ്യോഗിക ” വെബ്സൈറ്റിലോ ” , ” ട്വിറ്റർ ” അക്കൗണ്ടിലോ ഈ വിവരം വന്നിട്ടില്ല . ഇതാണ് ആളുകളിൽ പ്രത്യേകിച്ച് നാട്ടിൽ കുടുങ്ങിപോയവരിൽ ആശയകുഴപ്പം ഉണ്ടാക്കുന്നത് . മാത്രമല്ല പൂരിപ്പിച്ചു കൊടുക്കണം എന്ന് പറയുന്ന ഫോറം ” വെബ്സൈറ്റിലോ ” ” ട്വിറ്ററിലോ ” ലഭ്യമല്ല എന്നുള്ളതും ആശയകുഴപ്പം ഉണ്ടാക്കുന്നു .
വളരെ അത്യാവശ്യം ഉള്ളവർ മാത്രമേ രജിസ്റ്റർ ചെയ്യാവൂ എന്നാണ് ഇന്ത്യൻ എംബസി യുടെ കാൾ സെന്റർ നമ്പർ ആയ 24684500 എന്ന നമ്പറിൽ വിളിച്ചു അന്വേഷിച്ചപ്പോൾ അറിയിച്ചത്
പ്രിയ സർ / മാഡം,
ഒമാനിലേക്ക് മടങ്ങാനുള്ള നിങ്ങളുടെ അഭ്യർത്ഥനയുമായി ബന്ധപ്പെട്ട്, വിശദാംശങ്ങൾ ചുവടെയുള്ള Google ഫോമിൽ പൂരിപ്പിക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, അതുവഴി എംബസിക്ക് ഒമാനിലെ പ്രസക്തമായ അധികാരികളുമായി ഇത് ഏറ്റെടുക്കാൻ കഴിയും:
https://forms.gle/q3rsSNkfz8U2TmFM7
2. ദയവായി ഒന്നിലധികം തവണ ഫോം പൂരിപ്പിക്കരുത്, കൂടാതെ ഒമാനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഓരോ കുടുംബാംഗത്തിനും പ്രത്യേക ഫോമുകൾ പൂരിപ്പിക്കേണ്ടതുണ്ട്.
3. നിങ്ങളുടെ അഭ്യർത്ഥനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഫീഡ്‌ബാക്കിനും, നിങ്ങൾക്ക് ഞങ്ങളുടെ ഹെൽപ്പ്ലൈൻ നമ്പറുകളുമായി ബന്ധപ്പെടാം-
i. 80071234 (ടോൾ ഫ്രീ ഹെൽപ്പ്ലൈൻ)
ii. 98282270
iii. വാട്ട്‌സ്ആപ്പ് വഴി – 93577979
ആദരവോടെ,
ഇന്ത്യയുടെ എംബസി
മസ്കറ്റ്