പടച്ചവന്റെ കിത്താബ്
“സാർ അഡ്മിഷന്
വേണ്ടി ഒരു സ്ത്രീയും കുട്ടിയും പുറത്തു വന്നിട്ടുണ്ട് “പ്യൂൺ ഹരീന്ദ്രൻ ഓഫീസിൽ വന്നു പറഞ്ഞു.”ങ്ങാ. ശരി.. ഹെഡ്മാസ്റ്റർ നോട്ടീസ് ബുക്ക് എടുത്തു ഹരിയെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു “ഹരീ ഈ നോട്ടീസ് ഒന്ന് സർകുലേറ്റ്
ചെയ്തേക്കു..” .ങ്ങാ അവരോടു വരാൻ പറയു “എന്ന് പറഞ്ഞിട്ട് അദ്ദേഹം
അറ്റെൻഡൻസ് രജിസ്റ്റർ എടുത്തു..അതു പരിശോധിക്കുന്നതിനു ഇടക്ക്
ആ സ്ത്രീയും കുട്ടിയും കയറി വന്നു .രജിസ്റ്ററിൽ നിന്നുശ്രദ്ധ തിരിക്കാതെ അവരോട് ഇരിക്കാൻ പറഞ്ഞു.
അവർ ബാഗിൽ നിന്നു ഒന്ന്‌രണ്ടു
പേപ്പറുകൾ എടുത്തു കൊണ്ട് ഇരുന്നു.
രജിസ്റ്റർ മടക്കി ഹെഡ്മാസ്റ്റർ
സാവധാനം തല ഉയർത്തിനോക്കി
പെട്ടെന്നു എന്തോ ഓർത്തെ ടുത്തിട്ടെന്നപോലെ
പതിയെ പറഞ്ഞു “ഷാഹിന..അല്ലേ
സംശയം തീർക്കാൻ വിരൽ ചൂണ്ടി ഒന്നുകൂടെ ചോദിച്ചു
“ഷാഹിന നൂറാ..അല്ലേ “
“അതേ….സാർ എന്റെ .. മോനെ ഇവിടെ
ചേർക്കണം.,.അവൾ തല അല്പം കുമ്പിട്ടു പതുക്കെ പറഞ്ഞു.
ഹെഡ്മാസ്റ്റർ അമീർ ഷാ ഷാഹിനയെ വിളിച്ചു സ്കൂൾ മുറ്റത്തെ പടർന്നു പന്തലിച്ച
മാഞ്ചുവട്ടിലേക്കു നടന്നു.കുറെ കുട്ടികൾ ആ മാവിന് ചുറ്റും ഓടികളിക്കുന്നുണ്ട്.”ഷാഹിന….മോന്റെ പേരെന്താ..”
“റഊഫ് “തന്റെ വേദനയും ദുഖവും ഉള്ളിൽ ഒതുക്കി അവൾ പറഞ്ഞു”.ഷാഹിന ഇപ്പോൾ ഇവിടെ…”മാസ്റ്ററുടെ
ചോദ്യം പൂർത്തിയാക്കുന്നതിനു മുൻപ്
ഷാഹിന പറഞ്ഞു “സാർ ഞങ്ങൾ ഇന്നലെ എത്തി..ഇനി മോനെ ഈ സ്കൂളിൽ ചേർത്തു പഠിപ്പിക്കണം.”നിരാശ പുരണ്ട
നേരിയ ശബ്ദത്തിൽ അവൾ
പറഞ്ഞു.അപ്പോൾ അവളുടെ
കവിളുകൾ നീർച്ചാലുകൾ വറ്റി
ഉണങ്ങി വരണ്ട മൺ പ്രതിമയുടേത് പോലെ തോന്നി.
എന്തൊക്കെയോ അറിയാനുള്ള വ്യഗ്രതയിൽ
അമീർ ഷാ അവളുടെ മുഖത്ത്
തന്നെ നോക്കിയിരുന്നു.
കണ്ണുകൾ തുടച്ചു അകലേക്ക് നോക്കി അവൾ പറയുകയായിരുന്നു.
അന്ന് ഞാൻ ആദ്യമായി ഫ്‌ളൈറ്റിൽ കയറുകയാണ്
ഉപ്പയുടേയും ഉമ്മയുടേയും കൂടേ..സത്യത്തിൽ വിമാനമല്ല
പറന്നത്…തന്റെ മനസ്സായിരുന്നു.ഉപ്പാന്റെ ആ
സ്വപ്നഭൂമിയിൽ എത്താൻ.
മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഒരു പുതിയ ആകാശത്തിന് കീഴിലെ പുതിയ ഭൂമിയിൽ എത്തി ചേർന്നു.ആഴ്ച ചിലതു കഴിഞ്ഞപ്പോൾ തന്നെ വിരസത എന്നോടൊത്തു
കൂടി.
പലപ്പോഴും വിരസതയെഎന്നിൽ നിന്നും അകറ്റിനിർത്താൻ ഞാൻ ആട്ടോഗ്രാഫ എടുത്തു അതിലെ താളുകൾ മറിക്കും.
മനസ് പെട്ടെന്നു ചാർജ്‌ആ വും.ഊറിച്ചിരിക്കാനും
പൊട്ടിച്ചിരിക്കാനും നൊമ്പര
പെടുത്താനും ഒക്കെ ആ താളുകളിലെ അക്ഷരകൂട്ടുകൾക്ക് കഴിയുമായിരുന്നു.
“എടീ മൊഞ്ചത്തി നിന്നെ കെട്ടാൻ വരുമൊരു മാരൻ
സുബർ കത്തീന്ന് “ശ്രീമോളുടെ
കയ്യക്ഷരം.
“അറബികഥയിലെ റാണീ നിനക്ക് നന്മകൾ നേരുന്നു “
സസ്നേഹം വിനീതു…പിന്നെ .ജയശ്രീ
ശ്യം…ഇവരൊക്കെ എന്നെ ഇക്കിളിപ്പെടുത്തി…
അവസാനപേജിൽ “വെള്ളാരം
കണ്ണുള്ള പരൽ മീനെ നീ എന്റെ മനസിന്റെ പളുങ്കു പാത്രത്തിൽ നിന്നു രക്ഷപെടുകയാണ് അല്ലേ “
സ്നേഹമുള്ള…അമീർ ഷാ..,
ഈ പേജ് ഞാൻ എത്ര
തവണ വായിചൂ എന്നെനിക്കറിയില്ല .
കോളേജിൽ വെച്ചു എന്നോട്
എന്തും പറയാനുള്ള സ്വാതന്ത്ര്യം അമീർ ഷാക്ക്
മാത്രമായിരുന്നു.ഞാൻ ചിരി ക്കുമ്പോൾ പലപ്പോഴും അമീർ പറയുമായിരുന്നു “എടീ താഴെ പൊഴിഞ്ഞു
വീണ ആ മുത്തുമണികൾ കൂടി എടുത്തു കൊണ്ട് പോകാൻ “
ഒരു ദിവസം ഞാൻ ഉപ്പയോട്
പറഞ്ഞു.,”ഇപ്പോൾ റിസൾട്ട് വന്നിട്ടുണ്ടാകും…എനിക്ക് നല്ല മാർക്കും കാണും.ഡിഗ്രിക്കു
ചേരണം.” ” ഇനി എന്ത് പഠിക്കാനാ.മോളെ .ഇപ്പോൾ തന്നെ
എന്നേക്കാൾ കൂടുതൽ എന്റെ
മോൾ പഠിച്ചു കഴിഞ്ഞില്ലേ.”
“ഇനി നമുക്ക് ഒരു പുതു ജീവിതത്തെ കുറിച്ചു ആലോചിക്കാം ഇതാണ് ഉപ്പാ
പറഞ്ഞ മറുപടി.എന്താ എനിക്കൊന്നും മനസ്സിലായില്ല.
അന്ന് രാത്രി ഉപ്പാ
ഉമ്മ
ായോട്
പറയുന്നത് കേട്ടു..”നമ്മുടെ
ഷാഹിനയ്ക്കു ഇപ്പോൾ പതിനെട്ടു കഴിഞ്ഞില്ലേ…ഓളുടെ നിക്കാഹ് അങ്ങ് നടത്തിയാലോ….പിന്നെ ആലോചനകളും ഒരുക്കങ്ങളും താകൃതിയായി.
ഞാനെന്റെ നിക്കാഹ് ദിനങ്ങൾ സ്വപ്നം കാണാൻ തുടങ്ങി.സുബർകത്തീന്ന്
കിന്നരി തൊപ്പിവെച്ച രാജകുമാരൻ കസ്തൂരി ഗന്ധം പരത്തി മൊഞ്ചത്തി
പെണ്ണിനെ നിക്കാഹ് ചെയ്യാൻ
വരുന്ന സ്വപ്നം.
എന്റെ നിക്കാഹ് കഴിഞ്ഞു
ഉപ്പാന്റെ ഏറ്റവും വേണ്ടപ്പെട്ട
സുഹൃത്തിന്റെ ഏക മകൻ.
ഒരു വലിയ ബിസിനെസ്സ് കാരൻ….കുറെ നാളുകൾ ഹണിമൂൺ ആഘോഷം…
….സത്യത്തിൽ ഞങ്ങൾ പറക്കുകയായിരുന്നു….ചിറകു
തളരുമ്പോൾ പിന്നെ നിൽക്കാതിരിക്കാൻ കഴിയില്ലല്ലോ.വർഷം ഒന്ന് ഇഴഞ്ഞു നീങ്ങി.അന്ന് ഒരു ദിവസം വല്ലാത്ത മനം പുരട്ടലും ഓക്കാനവും വന്നിട്ട്
ഞാൻ വാഷ് ബേസിനടുത്തു
നിൽകുമ്പോൾ
ഉമ്മ
പിന്നിൽ വന്നു എന്റെ പുറം തടവി
തന്നു.എന്നിട്ട് ചിരിച്ചുകൊണ്ട്
ഉമ്മ
ചോദിച്ചു “വിശേഷായി
അല്ലേ “
അന്ന് രാത്രി ഈ വിശേഷം
അദ്ദേഹത്തോട് ഞാൻ സൂചിപ്പിച്ചു…വളരെ സന്തോഷത്തോടെ അദ്ദേഹം
പറഞ്ഞു…” നിനക്ക് ഞാനൊരു ഒരു സമ്മാനം തരുന്നുണ്ട്…നാളെ വൈകുന്നേരം ആഘോഷം നടത്താം “
അന്ന് വൈകുന്നേരം അദ്ദേഹത്തിന്റെ സ്റ്റാഫ് ഒരു
ബാഗ് കൊണ്ട് തന്നിട്ട് പറഞ്ഞു
സാർ അത്യാവശ്യം ഒരു യാത്ര
പോയി എന്ന്…ബാഗ് തുറന്നില്ല
അദ്ദേഹം വന്നിട്ട് ആകാമെന്നു കരുതി.അന്ന് അദ്ദേഹം വന്നില്ല…..
പിന്നെ മിക്കവാറും ബിസിനസ്
യാത്രകൾ…..പുതിയ ക്ലൈന്റ്കൾ
….വലിയ ഡീലുകൾ..പുത്തെൻ കസ്റ്റമേഴ്‌സ്
വല്ലപ്പോഴും മാത്രം വീട്ടിൽ ഒരു
സാന്നിധ്യം അറിയിച്ചു വന്നുപോകും.ഡോക്ടറെ കാണാൻ പോകുന്നത് അദ്ദേഹം പറഞ്ഞു വിടുന്ന
സ്റ്റാഫിനോടൊപ്പമാണ്….
റഊഫ് മോനെ പ്രസവിച്ച ദിവസം അദ്ദേഹം ആശുപത്രിയിൽ ഉണ്ടായിരുന്നു….അദ്ദേഹത്തിന് കൂടി ഷെയർ ഉള്ള സ്ഥാപനം.ഒരാഴ്ച കഴിഞ്ഞു ഹോസ്പിറ്റൽ സ്റ്റാഫ് എന്നേയും കുഞ്ഞിനേയും
ഫ്ലാറ്റിൽ എത്തിച്ചു..,പിന്നാലെ രണ്ടു പരിചാരിക്കമാരും എത്തി.
മാസങ്ങൾ കഴിഞ്ഞു ഇതിനിടക്ക് ഒന്നുരണ്ടു ബിസിനസ് മീറ്റിൽ ആഗ്രഹിച്ചിട്ടല്ലങ്കിലുംഅദ്ദേഹത്തോടൊപ്പം പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്.
അടുത്ത അന്നുവൽ സമ്മിറ്റു
ഇൻർനാഷണൽ ഹോട്ടലിൽ വെച്ചു അടുത്ത ആഴ്ച നടക്കുകയാണ്.നമുക്ക് ഒന്നിച്ചു പങ്കെടുക്കണഎന്ന്
ആവശ്യപ്പെട്ടപ്പോൾ ഞാൻ ഇനി ക്ലബ്ബിലേക്കോ ഹോട്ടലിലേക്കോ വരില്ലാ എന്ന്
ഉറപ്പായി പറഞ്ഞു.
ഓർക്കുന്നില്ലേ കഴിഞ്ഞ സമ്മിറ്റിൽ വേദിയിൽ വെച്ചു
ബുൾഗാൻ താടിയുള്ള ഒരു
യെമനി എന്നെ വട്ടം ചുറ്റിപ്പിടിച്ചു അയാളോട് ചേർത്തു നിർത്തിയില്ലേ…ഞാൻ കുതറി
മാറുന്നത് കണ്ടിട്ട് അദ്ദേഹം ചിരിച്ചു കൊണ്ട് നിന്നതേ യുള്ളൂ.ഇനിയും ഞാൻ ഇതിനൊക്കെ ഇറങ്ങിയാൽ
ചിലപ്പോൾ നിങ്ങൾക്ക് എന്നെ
നഷ്ടപെടും എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് “ബിസിനെസ്സിൽ
ലാഭനഷ്ട്ടങ്ങൾ സാധാരണമാണ്..നഷ്ടത്തെ കുറിച്ചു മാത്രം ചിന്തി ച്ചിരുന്നാൽ ലാഭത്തിലേക്കുള്ള
വഴികൾ അടഞ്ഞു പോകും എന്ന്.
പിന്നീട് കടന്നുപോയ നാളുകൾ
അവഗണയുടെ മൂടുപടം
പുതച്ചായിരുന്നു.
റഊഫ് മോനു വയസ്സ് അഞ്ചു
ആകുന്നു..
കെയ്റോയിൽ നിന്നുള്ള സ്വർണനൂൽ പാകിയ പട്ടു മെത്തയിൽ ബാഗ്ദാദിലെ ചിത്രപണി യുള്ള പട്ടുന്നൂല് തൂണികൂട്ടിയ കമ്പളത്തിനുള്ളിൽ ചുരുണ്ടു കിടക്കുമ്പോൾ ഞാനൊരു
ഒറ്റപെട്ട തുരുത്തിൽ അകപ്പെട്ട
അനുഭവമാണ്…ഉറക്കം വരാതെ മോനെ പുണർന്ന്
കിടന്നു ഞാൻ വിങ്ങുകയായിരുന്നു.എന്റെ ഉപ്പുനീരു കലർന്ന കണ്ണുനീർ ആ കമ്പളങ്ങളെ നനക്കുമായിരുന്നു
മൗനത്തിന്റെ നൊമ്പരങ്ങളുമായി ഞാൻ പകലുകൾ തള്ളി നീക്കി.
ഒരു ദിവസം ഉപ്പാ ഫ്ലാറ്റിൽ
വന്നു.എന്റെ മുഖത്ത് നോക്കി
നിന്നപ്പോൾ തന്നെ ഉപ്പയുടെ
കണ്ണുകൾ നിറഞ്ഞു.
എന്റെ പ്രിയപ്പെട്ട ഉപ്പാ കണ്ണുകൾ തുടച്ചു കൊണ്ട് പറയുക യായിരുന്നു…മോളെ
ഈ ഉപ്പാക്ക് പിഴവ് പറ്റിയോ എന്ന്.
ഇന്നിപ്പോൾ അവനു ഇടവും വലവും സെക്രട്ടറിമാരും സ്റ്റെനോയുമാണ്.സന്തോഷവും സുഖവും എല്ലാം അവൻ
വിലക്ക് വാങ്ങുന്നു.
ഈ സ്വാർണകൂട്ടിൽ നിന്നു
എന്നെ രക്ഷിക്കില്ലേ എന്ന്
എന്റെ മനസ്സ് കേഴുമ്പോൾ
ഉപ്പാ ഒരു ഉറച്ച തീരുമാനത്തിൽ എത്തിയിരുന്നു.രണ്ടാഴ്ച ക്കുള്ളിൽ ഞങ്ങളുടെ വിവാഹബന്ധം വേർപെടുത്തിയ രേഖകൾ
പരസ്പരം കൈമാറി.ഞാൻ
എന്റെ വേരുള്ള മണ്ണിലേക്ക് തിരിച്ചു വന്നു…..ഷാഹിന പറഞ്ഞു നിർത്തി…..അവൾ കണ്ണുകൾതുടച്ചു അമീറിനെ
നോക്കി….നിറഞ്ഞ കണ്ണുകളോടെ അമീർ ഷാഹിനയെ തന്നെ നോക്കിയിരുന്നു പോയി
.
ദിവസവും അവർ കാണുകയും സംസാരിക്കുകയും ചെയ്തു
ഒരുദിവസം ഷാഹിന
“അമീറിന്റെ കുട്ടിയെ കുറിച്ചു
ചോദിച്ചു “
അമീർ ചിരിച്ചുകൊണ്ട് പറഞ്ഞു “ആ സ്കൂൾ മിറ്റത്തു
കാണുന്ന കുട്ടികൾ എല്ലാം എന്റേതാ…..”ഷാഹിന മൗനിയായി.അമീർ സാവധാനം പറഞ്ഞുതുടങ്ങി
“എന്റെ വിവാഹം നിശ്ചയിച്ചിട്ടേയുള്ളു….വിവാഹം കഴിഞ്ഞിട്ടില്ല.
“അപ്പോൾ എന്നത്തേക്കാണ്”
അവൾ ജിജ്ഞാസയോടെ
ചോദിച്ചു.
“ഇല്ല കുട്ടീ അതെനിക്ക് അറിയില്ല “അമീറിന്റെ പതറിയ വാക്കുകൾ…ഷാഹിന
അമീറിന്റെ മുഖത്ത് തന്നെ
നോക്കി നടക്കുമ്പോൾ…അമീർ പറഞ്ഞു തുടങ്ങി.
ഒരു സ്കൂൾ അധ്യാപികയുമായി എന്റെ
വിവാഹം നിശ്ചയിച്ചു.മൂന്ന് വർഷങ്ങൾക്കു മുൻപ്..നിശ്ചയത്തിന്റെ സൽ കാരങ്ങൾ നടക്കുന്ന എന്റെ വീട്ടിലേക്കു ഒരു ദുരന്ത വാർത്തയാണ് ഓടിയെത്തിയത്.അവളുടെ മരണ വാർത്ത.അതൊരു ആക്സിഡന്റ് ആയിരുന്നു.
അയാൾ പറഞ്ഞു നിർത്തി..
രണ്ടുപേരുടേയും ഇടയിൽ ദുഖത്തിന്റെ ഒരു മാറാല വീണു.
ദിവസങ്ങൾ പലതു കഴിഞ്ഞു അവർ ഉള്ളുതുറന്നു
നീറുന്ന നൊമ്പരങ്ങളുടെ ഭാരങ്ങൾ മെല്ലേ ഇറക്കി വെക്കാൻ തുടങ്ങി…പണ്ടെങ്ങോ ഉള്ളിന്റെ ഉള്ളിൽ പാകിയ
സ്നേഹത്തിന്റെ വിത്തുകൾ
സാവധാനം മുളപൊട്ടി തളിർക്കാൻ തുടങ്ങി..ഒരു പുതിയ ആകാശം അവരുടെ മുന്നിൽ തെളിഞ്ഞു.
ഷാഹിന വീട്ടിൽ വിഷയം അവതരിപ്പിച്ചു …. ഉപ്പക്കും ഉമ്മക്കുംപെരുത്തു
സന്തോഷമായി…..കുടുംബ ബന്ധുക്കൾ ഒത്തുകൂടി….നിക്കാഹിന്റെ ദിവസം നിശ്ചയിച്ചു.
വീട്ടുമിറ്റത്തു നിന്ന ഷാഹിന നൂറാ അമീർ ഷാ യോട് പറഞ്ഞു “പടച്ചവന്റെ കിത്താബിൽ ഇങ്ങനെയാണ്
എഴുതി വെച്ചിരിക്കുന്നത് അല്ലേ “…
അമീർ ചിരിച്ചു കൊണ്ട് തലയാട്ടി….
*******************–**********
അബ്ദുൽകരിം ചൈതന്യ
————————————