ലക്ഷദ്വീപ്

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നും 200-440 കി.മീ അകലെയുള്ള ഒരു ദ്വീപസമൂഹമാണ് ലക്ഷദ്വീപ്.  കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. 1956-ൽ രൂപംകൊണ്ടു 1973-ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തു. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത്, കേരളത്തിന്‌ പടിഞ്ഞാറ്, മാലദ്വീപുകൾക്ക് വടക്കായി അറബിക്കടലിലാണ് ഈ ദ്വീപു സമൂഹങ്ങളുടെ സ്ഥാനം. ഔദ്യോഗിക പക്ഷി ‘കാരിഫെട്ടു‘ എന്നു പ്രാദേശികമായി അറിയപ്പെടുന്ന (Anus Stolidus) (ഇംഗ്ലീഷ്:Brown Noddy / Noddy Tern) പക്ഷി ആണ്[2]കടപ്ലാവു് (Artocarpus Incise)(ഇംഗ്ലിഷ്:bread fruit) ആണു് ഔദ്യോഗിക മരം. പക്കിക്കടിയൻ (നൂൽവാലൻ ചിത്രശലഭമത്സ്യം) Chaetodon auriga ആണ് ഔദ്യോഗിക മത്സ്യം.

കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യമുള്ളവരാണ് ലക്ഷദ്വീപ് നിവാസികൾ. ഇന്ത്യൻ-അറബി സങ്കരവംശമാണ് ദ്വീപ് നിവാസികളെന്നും അഭിപ്രായമുണ്ട്. മലയാളമാണ് ദ്വീപിന്റെ ഔദ്യോഗിക ഭാഷ. എന്നാൽ മിനിക്കോയി ദ്വീപിൽ മാത്രം സമീപ രാജ്യമായ മാലിദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള മഹൽ ഭാഷയാണു സംസാരിക്കപ്പെടുന്നത്. മിനിക്കോയി ദ്വീപിന് സാംസ്കാരികമായി ലക്ഷദ്വീപിനേക്കാൾ മാലിദ്വീപിനോടാണ് സാമ്യം. 9o ചാനൽ മിനിക്കോയി ദ്വീപിനെ മറ്റു ദ്വീപുകളിൽ നിന്നും വേർത്തിരിക്കുന്നു. തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ഇസ്ലാമത വിശ്വാസികളായ പട്ടിക വർഗക്കാരാണ്. മറ്റു പത്തു ശതമാനം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലിക്കായി എത്തിയിട്ടുള്ള വിവിധ മതസ്തർ ആണ്. 2011 ലെ കണക്കെടുപ്പ് പ്രകാരം ദ്വീപിലെ ജനസംഖ്യ 66,000 ആണ്.

എ.ഡി.ആറാം നൂറ്റാണ്ടിൽ ബുദ്ധ മതക്കാർ ഇവിടെ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. എട്ടാം നൂറ്റണ്ടിൽ മുസ്ലിം സ്വാധീനത്തിലായി. പോർചുഗീസുകാർ‍ മേയ് 1498ൽ ഇവിടെ ഒരു കോട്ട സ്ഥാപിച്ചു.പക്ഷേ നാട്ടുകാർ അവരെ ഒഴിപ്പിച്ചു. 1787ൽ അമിൻദിവി ദ്വീപുകൾ(അമിനി, കദ്മത്, കിൽതാൻ, ചെത്തിലാത് & ബിത്ര) ടിപ്പു സുൽത്താന്റെ ആധിപത്യത്തിൻ കീഴിലായി. മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനു ശേഷം ടിപ്പു സുൽത്താന്റെ ഭരണം അവസാനിച്ചു. പതിനാറാം നൂറ്റാണ്ടിൽ ദ്വീപുകാർ പോർട്ടുഗീസുകാരുടെ ആധിപത്യം തടയാൻ ചിറക്കൽ രാജായെ (കണ്ണൂർ) സമീപിച്ചു.

തേങ്ങയാണ്‌ ദ്വീപുകളിലെ പ്രധാന കാർഷികോല്പന്നം. 2,598 ഹെക്ടർ നിലത്ത് തെങ്ങുകൃഷിയുണ്ട്, പ്രതി ഹെക്ടറിൽ നിന്നും 22,310 തേങ്ങ ലഭിക്കുന്നു.

ഔദ്യോഗികമായി ലക്ഷദ്വീപിൽ 12 പവിഴപുറ്റുകളും, 3 ശൈലസേതുകളും, 5 തീരങ്ങളും ഉൾക്കൊള്ളുന്നതാണ്, ഇതിലെല്ലാം കൂടി ആകെ 36 ദ്വീപുകളും തുരുത്തുകളും ഉണ്ട്. ശൈലസേതുക്കളും പവിഴപുറ്റുകൾ തന്നെയാണെങ്കിലും ചെറിയ ഭാഗം മാത്രം ജലനിരപ്പിനു വെളിയിൽ ആയവയാണ്. തീരങ്ങൾ വെള്ളത്തിനടിയിലുള്ള പവിഴപുറ്റുകളാണ്.

ദ്വീപുകൾ

ജനവാസമുള്ളവ:- അഗത്തിഅമിനിആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തികൽപേനി, കിൽത്താൻ, മിനിക്കോയ്.

ജനവാസമില്ലാത്തവ:- കൽപ്പിട്ടി, തിണ്ണകര, ചെറിയ പരളി, വലിയ പരളി, പക്ഷിപ്പിട്ടി(പക്ഷി സങ്കേതം), സുഹേലി വലിയ കര, സുഹേലി ചെറിയ കര, തിലാക്കം, കോടിത്തല, ചെറിയ പിട്ടി, വലിയ പിട്ടി, ചെറിയം, വിരിംഗിലി, വലിയ പാണി, ചെറിയ പാണി(സബ് മെർജ്ട്)

അമിനി ദ്വീപിലും മറ്റു അടുത്തുള്ള ദ്വീപുകളിലും പ്രചാരമുള്ള ഒരു സംഗീത കലാരൂപമാണ് ഡോലിപ്പാട്ട്. മദ്രാസിലെ പ്രമുഖ മുസ്‌ലിം സാംസ്‌കരിക കേന്ദ്രമായ കായൽ പട്ടണത്തിൽ നിന്നും വന്ന ചില സൂഫി പണ്ഡിതന്മാരാണ് ഇത് പ്രചരിപ്പിച്ചത്. അറബി കടലിനാൽ  ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപസമൂഹം പായ കപ്പലുകളിൽ ഗുജറാത്തിലും തമിഴ്നാടിന്റെ തീരങ്ങളിലും സഞ്ചരിച്ചു അവിടെങ്ങളിലെ നാടോടി സംസ്കാരങ്ങളെ സ്വീകരിച്ചു. അത്തരത്തിൽ ദീപിലെത്തിയ ഒന്നാണ് ഡോലി പാട്ട്. പ്രവാചക സ്തുതിയും (മദ്ഹുനബി) മറ്റു ഇസ്ലാമിക വിശ്വാസ കാര്യങ്ങളുമാണ് പാട്ടിന്റെ പ്രമേയം. ആത്മാവിന്റെ രഹസ്യങ്ങൾ അന്വേഷിക്കുന്ന പാട്ടുകൾ ആണിവ . വട്ടത്തിൽ ഇരുന്ന് കൈകൊട്ടി പാടുകയും ഏറ്റുചൊല്ലുകയും ചെയുന്ന രീതിയാണിതിനു. സൂഫി പശ്ചാത്തലം ഉള്ള അബ്‍ദുൾ ഖാദർ , ഈച്ച മസ്താന്റെയും വരികൾ ഒകെ ആണിതിൽ ഉള്ളത്. തെക്കൻ തനിമ സാംസ്ക്കാരിക സംഘം മോയിൻ കുട്ടി വൈദ്യർ സ്മാരക മന്ദിരത്തിൽ ഡോലിപ്പാട്ട് ആദ്യമായി 2017ൽ ആണ് കേരളത്തിൽ അവതരിപ്പിച്ചിരുന്നത്.

കവരത്തിയാണ് ലക്ഷദ്വീപിന്റെ തലസ്ഥാനമെങ്കിലും, ദ്വീപിലെ ഏക വിമാനത്താവളമുള്ളത് അഗത്തിയിലാണ്. കൊച്ചിയില്‍ നിന്ന് ഒന്നര മണിക്കൂറേ വേണ്ടൂ അഗത്തിയിലെത്താന്‍. ഇരുവശവും കടലിലെ ഓളങ്ങള്‍ കിന്നരിയിടുന്ന നീണ്ട ഒരു എയര്‍ സ്ട്രിപ്പാണ് അഗത്തി. ലോകത്തില്‍ ഇത്തരത്തിലുള്ള ഒരേയൊരു വിമാനത്താവളം. കൊച്ചിയില്‍ നിന്നുള്ള വിമാനം എല്ലാ ദിവസവും നിറഞ്ഞാണ് അഗത്തിയിലേയ്ക്ക് പറക്കുന്നത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 239 പ്രകാരം ഇന്ത്യൻ രാഷ്ട്രപതി നിയോഗിച്ച ഒരു അഡ്മിനിസ്ട്രേറ്ററാണ് ലക്ഷദ്വീപ് ഭരിക്കുന്നത്. ഇപ്പോഴത്തെ രക്ഷാധികാരി പ്രഫുൽ പട്ടേൽ. പ്രദേശത്തിന്റെ പത്ത് ഉപവിഭാഗങ്ങളുണ്ട്. മിനിക്കോയിയിലും അഗട്ടിയിലും സബ് ഡിവിഷൻ ഒരു ഡെപ്യൂട്ടി കളക്ടറുടെ കീഴിലാണ്. ബാക്കി എട്ട് ദ്വീപുകളിൽ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് സബ് ഡിവിഷണൽ ഓഫീസർമാരാണ്. ജില്ലാ ഭരണത്തിൻ കീഴിൽ വരുന്ന വരുമാനം, ഭൂമി തീർപ്പാക്കൽ, ക്രമസമാധാനം തുടങ്ങിയ കാര്യങ്ങൾക്ക് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടർ കം ഡെവലപ്‌മെന്റ് കമ്മീഷണർ മേൽനോട്ടം വഹിക്കുന്നു. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട് ഒരു അധിക ജില്ലാ മജിസ്‌ട്രേറ്റും പത്ത് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകളും ജില്ലാ മജിസ്‌ട്രേറ്റിനെ സഹായിക്കുന്നു. ലക്ഷദ്വീപ് പോലീസിന്റെ ഇൻസ്പെക്ടർ ജനറലായി അഡ്മിനിസ്ട്രേറ്റർക്ക് ലക്ഷദ്വീപ് പോലീസിന്റെ നിയന്ത്രണവും നിയന്ത്രണവുമുണ്ട്. അഡ്മിനിസ്ട്രേഷൻ സെക്രട്ടേറിയറ്റ് കവാറട്ടിയിലാണ്.  കീഴ്‌ക്കോടതികളുടെ ഒരു സംവിധാനത്തിനൊപ്പം കൊച്ചിയിലെ കേരള ഹൈക്കോടതിയുടെ അധികാരപരിധിയിലാണ് യൂണിയൻ പ്രദേശം. ലോക്സഭയിലേക്ക് (ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭ) ഒരു അംഗത്തെ ഈ പ്രദേശം തിരഞ്ഞെടുക്കുന്നു.

മലയാളം, ജെസേരി (ദ്വീപ് ഭാഷ), മഹൽ എന്നിവയാണ് ലക്ഷദ്വീപിന്റെ പ്രധാന ഭാഷകൾ. എല്ലാ വടക്കൻ ദ്വീപുകളിലെയും ആളുകൾ തമിഴിലെയും അറബിയിലെയും സ്വാധീനമുള്ള മലയാളത്തിന്റെ ഒരു ഭാഷ സംസാരിക്കുന്നു. മാലദ്വീപിൽ സംസാരിക്കുന്ന ദിവെഹി ഭാഷയുടെ വകഭേദമായ തെക്കൻ അറ്റത്തുള്ള മിനിക്കോയിയിലെ ആളുകൾ മഹൽ സംസാരിക്കുന്നു. ലക്ഷദ്വീപിൽ സംസാരിക്കുന്ന മലയാളത്തിന്റെ ഒരു ഭാഷയാണ് ജെർസി (ജെസ്രി അല്ലെങ്കിൽ ദ്വീപ് ഭാഷ എന്നും അറിയപ്പെടുന്നു).  ലക്ഷദ്വീപിലെ ദ്വീപസമൂഹത്തിലെ ചെത്‌ലത്ത്, ബിത്ര, കിൽട്ടാൻ, കദ്മത്, അമിനി, കവരട്ടി, ആൻഡ്രോത്ത്, അഗട്ടി, കൽപ്പേനി ദ്വീപുകളിൽ ഇത് സംസാരിക്കുന്നു. ഈ ദ്വീപുകളിൽ ഓരോന്നിനും അതിന്റേതായ ഭാഷയുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്താണ് ലക്ഷദ്വീപിൻറെ ഔദ്യോഗിക ഭാഷയായി മലയാളത്തെ ലിപിയിലുള്ള മലയാളം അവതരിപ്പിച്ചത്. മുമ്പ് ഒരു തരം അറബി ലിപി, പൊന്നാനി ലിപി അല്ലെങ്കിൽ അറബി മലയാളം ലിപി എന്നും അറിയപ്പെടുന്നു, ഇത് ഭാഷ എഴുതാൻ ഉപയോഗിച്ചിരുന്നു.  നയം ഇന്ത്യൻ സർക്കാർ തുടർന്നു. മഹൽ ആധിപത്യമുള്ള മിനിക്കോയ് ദ്വീപ് ഉൾപ്പെടെയുള്ള ദ്വീപുകളിലെ ഒരു ലിങ്ക് ഭാഷയായി മലയാളം പ്രവർത്തിക്കുന്നു. ലാവ ഡാൻസ്, കൊൽക്കലി ഡാൻസ്, പരിചക്ലി ഡാൻസ് എന്നിവയാണ് ഇവിടത്തെ നൃത്തങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *