ഹൈഫ അല് മൻസൂർ.

ലേഖകൻ :- സൂരജ് കുമാർ 

നമ്മൾ അധികം കേൾക്കാൻ ഇടയില്ലാത്ത പേര് ആണ് ഇത്.സൗദി അറേബ്യയിലെ ആദ്യത്തെ വനിതാ ഫീച്ചർ ഫിലിം ഡയറക്ടർ. പൊതുവെ സ്ത്രീകള് സിനിമ രംഗത്ത് പ്രത്യക്ഷപ്പെടുന്നതിനു ബുദ്ധിമുട്ടുള്ള സൗദി അറേബ്യയിൽ എതിർപ്പുകൾ മറികടന്നു സ്വന്തം ഇടം കണ്ടെത്തിയ സ്ത്രീ ആണ് ഹൈഫ അല് മൻസൂർ (HAIFAA AL-MANSOUR).

സൗദി അറേബ്യൻ കവി ആയ അബ്ദുൽ റഹ്മാൻ മൻസൂർ ന്റെ എട്ടാമത്തെ പുത്രി ആണ് ഹൈഫ അല് മൻസൂർ. സിനിമ തിയേറ്റർകൾക്ക് വിലക്ക് ഉള്ള സൌദിയിൽ കവിയും കലാ ആസ്വാദകനും ആയ അബ്ദുൽ റഹ്മാൻ മൻസൂർ യുടെ വീഡിയോ കളക്ഷൻ കണ്ടാണ് ഹൈഫയ്ക്ക് സിനിമ ലഹരിയായി മാറുന്നത്. അമേരിക്കൻ യൂനിവേഴ്സിടി ഓഫ് കൈറോ വിൽ നിന്ന് ബിരുദം നേടിയ അവർ സിഡ്നി ഫിലിം സ്കൂളിൽ നിന്നും ഫിലിം മേകിംഗ് കോഴ്സ് ഉം പുര്തീകരിച്ചു .

ഹൈഫയുടെ ആദ്യത്തെ കലാസൃഷ്ടി ആയി പുറത്ത് എത്തിയത് ഒരു ഷോർട്ട് ഫിലിം ആണ്- WHO?. അതിനു ശേഷം 2 ഷോർട്ട് ഫിലിം കൂടി സംവിധാനം ചെയ്തു.THE BITTER JOURNEY,THE ONLY WAY OUT. അറബ് ലോകത്തെ സ്ത്രീകളുടെ അടച്ചു മൂടപ്പെട്ട ജീവിതം വിഷയമാക്കിയ ഒരു ഡോകുമെന്ടരി ആയിരുന്നു അവരുടെ അടുത്ത സംരഭം.WOMEN WITHOUT SHADOWS എന്ന ഈ ഡോകുമെന്ടരി അന്തർദേശിയ തലത്തിൽ ശ്രദ്ധ ആകർഷിച്ചു. MUSCAT FILM FESTIVAL ഇൽ ബെസ്റ്റ് ഡോകുമെന്ടരി വിഭാഗത്തിൽ GOLDEN DAGGER നേടിയ ചിത്രം നാലാമത് അറബ് ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി പുരസ്കാരവും സ്വന്തമാക്കി. 2012 ൽ ആണ് അവർ തന്റെ ആദ്യത്തെ മുഴു നീള സിനിമ നിർമ്മിക്കുന്നത് – WADJDA. ഹൈഫ അല് മൻസൂർ തന്നെ തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ സിനിമയ്ക്ക് മുഴുവൻ ഭാഗവും സൌദിയിൽ ചിത്രീകരിച്ച ആദ്യ ചലച്ചിത്രം എന്ന പ്രത്യേകതയും അവകാശപ്പെടാൻ ഉണ്ട്. സൌദിയിൽ ആദ്യമായി ഒരു മുഴു നീള ചലച്ചിത്രം സംവിധാനം ചെയുന്ന ആദ്യ വനിത എന്ന ബഹുമതിയും ഈ ചിത്രത്തോടെ അവർ സ്വന്തം ആക്കി.

Leave a Reply

Your email address will not be published. Required fields are marked *