പൊതു ഇടങ്ങളിൽ സംഘം ചേരുന്നതിനുള്ള വിലക്കുകൾ തുടരും.
കോവിഡ് വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചെങ്കിലും പൊതു ഇടങ്ങളിൽ സംഘം ചേരുന്നതിനുള്ള വിലക്കുകൾ ഇപ്പോഴും തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി അറിയിച്ചു.
വീടുകളിൽ നിന്ന് പുറത്തിറങ്ങുന്ന ഘട്ടങ്ങളിൽ മുഴുവൻ പൊതു ജനങ്ങളും മാസ്‌ക്കുകൾ നിർബന്ധമായും ധരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് വാക്സിൻ ലഭ്യമായെങ്കിലും വൈറസ് ഭീതി ഇനിയും അവസാനിച്ചിട്ടില്ലെന്നും, എല്ലാവരും കൃത്യമായ ജാഗ്രത തുടരണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.