ഒമാനിൽ പള്ളികളും ആരാധനാലയങ്ങളും വീണ്ടും തുറക്കാനുള്ള തീരുമാനം നവംബർ പകുതിയോടെ എടുക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.

മസ്ജിദ് അൽ ആമീൻ മസ്കറ്റ്.

2020 നവംബർ പകുതിയോടെ മാർഗനിർദേശങ്ങൾക്കും മുൻകരുതൽ നടപടികൾക്കും അനുസൃതമായി പള്ളികളും ആരാധനാലയങ്ങളും തുറക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം ഉചിതമായ തീരുമാനം എടുക്കും,എന്നാലിത് അണുബാധയുടെ തോത് കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ശ്രീ കൃഷ്ണ ക്ഷേത്രം മസ്കറ്റ്.

പൊതുജനാരോഗ്യത്തെ ബാധിക്കുന്ന രീതിയിൽ പകർച്ചവ്യാധി ഉണ്ടാവുകയും അതിനാൽ ഉണ്ടായേക്കാവുന്ന അണുബാധകളും മരണങ്ങളും കണക്കിലെടുത്ത് ആളുകളുടെ ജീവൻ സംരക്ഷിക്കുന്നതിന് മുൻകരുതലുകൾ സ്വീകരിക്കാനാണ് മതനിയമങ്ങൾ അനുശാസിക്കുന്നതെന്നും പ്രസ്താവനയിൽ മന്ത്രാലം കൂട്ടിച്ചേർത്തു.

ഹോളി സ്പിരിറ്റ് ക്രസ്തവ പള്ളി ഗാല

Leave a Reply

Your email address will not be published. Required fields are marked *